Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 7:18 pm

Menu

Published on March 12, 2014 at 12:51 pm

മുംബൈയിൽ പെണ്‍കുട്ടിയെ ആക്രമികൾ കൂട്ടമാനഭംഗത്തിനിരയാക്കി

18-years-old-girl-gang-raped-in-mumbai

മുംബൈ:നഗരത്തിൽ പട്ടാപകൽ പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായി.കാന്തിവാലി ഏരിയിൽ വച്ച് ചൊവാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്.ഓട്ടോറിക്ഷ ഡ്രൈവറുമായി യാത്രാകൂലി സംബന്ധിച്ച് തർക്കിച്ചു നിന്ന പെണ്‍കുട്ടിയെ ആക്രമികൾ ശല്യം ചെയ്തപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പെണ്‍കുട്ടിയെ പിടികൂടി ഇവർ മാനഭംഗത്തിനിരയാക്കുകയായിരുന്നു. വീണ്ടും രക്ഷപ്പെടാനായി മറ്റൊരു ഓട്ടോയിൽ കയറിയപ്പോൾ പെണ്‍കുട്ടിയെ ഓട്ടോയിൽ നിന്ന് വലിച്ച് പുറത്തേക്കിടുകയും വസ്ത്രങ്ങൾ വലിച്ചു കീറുകയും ചെയ്തു. ഈ സമയം ആക്രമണം കണ്ടു വന്ന ബൈക്ക് യാത്രികൻ ആക്രമികളിൽ ഒരാളെ അടിച്ചു വീഴ്ത്തി.പെണ്‍കുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതി നല്കിയതിനെ തുടർന്ന് നടന്ന അന്വേഷണത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.മറ്റുള്ളവർക്കായി അന്വേഷണം തുടർന്ന് വരികയാണ്.

Loading...

Leave a Reply

Your email address will not be published.

More News