Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 8:41 pm

Menu

Published on August 23, 2017 at 4:33 pm

200ന്റെ നോട്ടും ഉടൻ; സെപ്റ്റംബറോടെ എത്തും

200-note-to-be-released

ന്യൂഡൽഹി: ഇരുനൂറിന്റെ നോട്ടും ഉടൻ ഇറങ്ങുമെന്ന് റിപ്പോർട്ടുകൾ. സെപ്റ്റംബറോടെ ഇറങ്ങുമെന്നാണ് കരുതുന്നത്. ഈ കാര്യം സർക്കാറിന്റെ ഭാഗത്തു നിന്നും അറിയിച്ചതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 200ന്റെ നോട്ടുകൾ കൂടെ ഇറങ്ങിയാൽ ചില്ലറ ക്ഷാമത്തിന് അല്പം പരിഹാരം ആകുമെന്ന് ആശ്വസിക്കാം.

ഇതോടൊപ്പം 50 രൂപയുടെ നോട്ടും കൂടെ ഇറങ്ങും ഉടൻ ഇറങ്ങുന്നതാണ്. മികച്ച സുരക്ഷാ സംവിധാനങ്ങൾ ഈ നോട്ടിന്റെയും പ്രത്യേകത ആയിരിക്കും. ദേവനാഗിരി ലിപിയിൽ 200 നോട്ടിൽ ഉണ്ടാവും. മുൻവശത്ത് ഫ്ലോറൽ ഡിസൈൻ ഉണ്ടാവും. 200 എന്ന നമ്പറും നോട്ടിലെ ഗാന്ധിജിയുടെ ചിത്രവും വാട്ടർമാർക്കിൽ ആയിരിക്കും.

45 ഡിഗ്രി ചെരിച്ചാൽ കോണിൽ നിന്നുമായി 200 എന്ന നമ്പർ വ്യക്തമായി കാണാം. അതേപോലെ ഇന്ത്യ, ആർ.ബി.ഐ എന്നീ വാക്കുകളും നോട്ടിലുണ്ടാവും. കാഴ്ച ഇല്ലാത്തവർക്ക് തിരിച്ചറിയാനുള്ള മാർഗവും നോട്ടിൽ ഉണ്ടാവും. 200ന്റെ ഈ നോട്ടിൽ ഗ്യാരണ്ടി ക്ലോസിനൊപ്പം റിസര്‍വ്വ് ബാങ്ക് ഗവര്‍ണറുടെ ഒപ്പും പ്രോമിസ് ക്ലോസും റിസര്‍വ്വ് ബാങ്ക് ലോഗോയും ഉണ്ടായിരിക്കും.

എടിഎമ്മുകളില്‍ നിന്നും 200ന്റെ നോട്ടുകൾ പിൻവലിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. പകരം ബാങ്കുകൾ വഴി മാത്രമേ ഇവ ലഭിക്കുകയുള്ളൂ. ഇതോടെ മൂല്യം കുറവുള്ള നോട്ടുകളുടെ ലഭ്യത ഇല്ലായ്മക്ക് പരിഹാരം ആവും എന്ന് സർക്കാർ പ്രതീക്ഷിക്കുന്നു.

Loading...

Leave a Reply

Your email address will not be published.

More News