Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 5:09 pm

Menu

Published on October 17, 2016 at 4:06 pm

ഉത്തരാഖണ്ഡ് പ്രളയം: കാണാതായ 50 പേരുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തി

2013-flood-victims-found-says-police

ന്യൂഡല്‍ഹി : 2013 ലെ ഉത്തരാഖണ്ഡ് പ്രളയത്തില്‍ കാണാതായ അന്‍പതിലധികം പേരുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തി. കേദാര്‍നാഥ്-ത്രിയുഗിനാരായണ്‍ പാതയുടെ ഇരുവശങ്ങളിലുമായാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 2013 ലുണ്ടായ പ്രകൃതി ദുരന്തത്തില്‍ 4,120 പേരെയാണ് കാണാതായതെന്നാണ് സര്‍ക്കാര്‍ പുറത്തുവിട്ട പട്ടികയില്‍ പറയുന്നത്. ഇതില്‍ 92 പേര്‍ വിദേശികളാണ്. രാജ്യത്തുണ്ടായ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് ഉത്തരാഖണ്ഡ് പ്രളയം. പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നായ കേദാര്‍നാഥില്‍ എത്തിയവരില്‍ വലിയൊരു വിഭാഗം ആളുകള്‍ പ്രളയത്തില്‍ അകപ്പെട്ടിരുന്നു.

രാജ്യത്തുണ്ടായിട്ടുള്ള ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളില്‍ ഒന്നാണ് ഉത്തരാഖണ്ഡ് പ്രളയം. ഉത്തരാഖണ്ഡ് കൂടാതെ ഹിമാചല്‍പ്രദേശ്, ഹരിയാന, ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളെയും ബാധിച്ച പ്രളയത്തില്‍ ആറായിരത്തിലധികം പേര്‍ മരിച്ചതായാണ് കണക്ക്.

Loading...

Leave a Reply

Your email address will not be published.

More News