Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 28, 2026 6:32 pm

Menu

Published on January 2, 2015 at 1:24 pm

2015 ജൂണോടെ രാജ്യത്തെ 25 നഗരങ്ങളിൽ വൈഫൈ നിലവിൽ വരുമെന്ന് റിപ്പോർട്ട്

25-cities-in-india-to-become-wi-fi-enab%e2%80%8bled-by-june-2015

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ 25 നഗരങ്ങളില്‍ അടുത്ത ജൂണ്‍ മാസത്തിനകം വൈഫൈ സൗകര്യം ഏർപ്പെടുത്താൻ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു.വിനോദസഞ്ചാര പുരോഗതിയുടെ ഭാഗമായാണ് ഇന്ത്യാ ഗവണ്‍മെന്റ് ഇത്തരമൊരു സേവനം ജനങ്ങള്‍ക്കുവേണ്ടി ഒരുക്കുന്നത്. നഗരവികസന മന്ത്രാലയവും ടെലികോം ഡിപ്പാര്‍ട്ട്‌മെന്റും ചേർന്നാണ് ഇത്തരമൊരു സംരംഭം ഒരുക്കാൻ പോകുന്നത്.പത്ത് ലക്ഷത്തിലകം ജനസംഖ്യയുള്ള നഗരങ്ങളെയാണ് ഈ പദ്ധതിക്കായി തിരഞ്ഞെടുക്കുക.25 പുരാതന സ്മാരകങ്ങളിലും വൈഫൈ സംവിധാനം ഒരുക്കാൻ ലക്ഷ്യമുണ്ട്. താജ്മഹല്‍, ചെങ്കോട്ട, കുത്തബ് മിനാര്‍,സാരാനാഥ്, മഹാബലിപുരം,കൊണാര്‍ക്ക് ക്ഷേത്രം എന്നിവ ഇതിൽപ്പെടുന്നു.പദ്ധതി വേഗത്തിൽ പൂർത്തീകരിക്കുന്നതിനായി മൂന്നോ നാലോ വൈഫൈ സേവനദാതാക്കളെ നിയോഗിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. വിനോദ സഞ്ചാരികൾക്ക് എല്ലാ സമയവും ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭ്യമാക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News