Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 19, 2026 10:31 am

Menu

Published on June 6, 2014 at 10:54 am

പ്രസവരംഗം വീഡിയോയിൽ പകർത്തി പ്രചരിപ്പിച്ച കേസിൽ മൂന്നു പേർ അറസ്റ്റിൽ

3-arrested-for-shooting-and-circulating-delivery-video

ജയ്പുര്‍: അനധികൃതമായി പ്രസവരംഗം വീഡിയോയില്‍ പകർത്തി പ്രചരിപ്പിച്ചെന്ന കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.രണ്ട് ആസ്പത്രിജീവനക്കാരായ നഴ്‌സ് പ്രേംചന്ദ് മീണ, എന്‍.ആര്‍.എച്ച്.എം. ജീവനക്കാരന്‍ പ്രേംചന്ദ് ഗുപ്ത, ആംബുലന്‍സ് ഡ്രൈവര്‍ തരുണ്‍ജയിന്‍ എന്നിവരാണ് അറസ്റ്റ് ചെയ്തത്.രാജസ്ഥാനിലെ സവായ്‌മധോപൂര്‍ ജില്ലയിലെ കുന്ദേരയിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ്‌ സംഭവം. ഫിബ്രവരി ആദ്യം നടന്ന പ്രസവം ഇവര്‍ ഷൂട്ട്‌ ചെയ്‌തിരുന്നു. പിന്നീട്‌ സുഹൃത്തുക്കള്‍ക്ക്‌ കൈമാറുകയും ചെയ്‌തു. യുവതിയുടെ ബന്ധുക്കളുടെ പക്കല്‍ ഈ ദൃശ്യങ്ങള്‍ എത്തിയതോടെയാണ്‌ സംഭവം വിവാദമായത്‌.രോക്ഷാകുലരായ യുവതിയുടെ ബന്ധുക്കളും നാട്ടുകാരും പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക്‌ പ്രതിഷേധിച്ചെത്തി. നാട്ടുകാര്‍ ആരോഗ്യകേന്ദ്രത്തിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തുകയും ചെയ്‌തു. ഇതോടെയാണ്‌ പോലീസെത്തി പ്രതികളെ അറസ്‌റ്റ്‌ ചെയ്‌തത്‌.സംഭവം പുറംലോകമറിഞ്ഞതോടെ മൂന്നു പേരെയും ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News