Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 14, 2025 4:42 pm

Menu

Published on July 22, 2014 at 10:23 am

അന്ധ വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ച അധ്യപകന്‍ അറസ്റ്റില്‍

3-blind-students-brutally-thrashed-by-school-teacher-in-ap

ഹൈദരാബാദ് : അന്ധ വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ച അധ്യപകനെ പോലീസ് അറസ്റ്റ് ചെയ്തു. കാ‍ഴ്ചയില്ലാത്ത വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ഗ്രീന്‍ ഫീല്‍ഡ്​ പബ്ലിക്ക്‌ സ്കൂളിലെ അധ്യാപകനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നത്. മൂന്ന്​ അന്ധവിദ്യാര്‍ഥികളെ വടികൊണ്ട് അദ്ധ്യാപകൻ ക്രൂരമായി തല്ലുന്ന ദൃശ്യങ്ങള്‍ ഒരു പ്രാദേശിക ചാനൽ പുറത്ത് വിട്ടതോടെ പ്രതിഷേധവുമായി രക്ഷിതാക്കളടക്കം നിരവധി പേർ സ്കൂളിലെത്തുകയും അധ്യാപകനെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. മൂന്നു മിനിട്ടോളം ദൈര്‍ഘ്യമുള്ള വിഡിയോയില്‍ വേദന കൊണ്ട്​ പുളയുന്ന കുട്ടികളെ അധ്യാപകന്‍ നിര്‍ത്താതെ തല്ലുന്നതും കുതറി മാറാനൊരുങ്ങുന്ന വിദ്യാര്‍ഥിയെ മറ്റൊരാള്‍ പിടിച്ചു മാറ്റുന്നതും കാണാം. ഈ സമയം അടിക്കരുതെന്ന് കേണപേക്ഷിക്കുന്ന വിദ്യര്‍ഥിയുടെ തല ഭിത്തിയില്‍ ഇടിക്കുന്നതും വീഡിയോയിൽ കാണുന്നുണ്ട്. സംഭവത്തിൽ അധ്യാപകനെ കൂടാതെ മർദ്ദിക്കാൻ സഹായിച്ച മറ്റൊരാളെയും പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News