Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 1:37 pm

Menu

Published on February 21, 2015 at 10:44 am

അഞ്ചു വര്‍ഷത്തിനിടെ 29 സ്ത്രീകളെ ബലാത്സംഗം ചെയ്ത ദക്ഷിണാഫ്രിക്കക്കാരന്‌ 1,535 വർഷം തടവ്

35-year-old-south-african-jailed-for-1535-years-for-raping-29-women

ജോഹന്നാസ്ബര്‍ഗ് : അഞ്ചു വര്‍ഷത്തിനിടെ 29 സ്ത്രീകളെ ബലാത്സംഗം  ചെയ്തയാൾക്ക് 1,535 വർഷം കഠിന തടവ് വിധിച്ചു.  35 കാരനായ ആൽബർട്ട് മൊറേക്കിനാണ്  ദക്ഷിണാഫ്രിക്കയിലെ  ജോഹന്നാസ്ബര്‍ഗ് ഹൈക്കോടതി തടവ് ശിക്ഷ വിധിച്ചത്.30 ബലാല്‍സംഗ കുറ്റങ്ങള്‍ക്ക് 30 വര്‍ഷം വീതവും കൊലപാതക ശ്രമം, മോഷണം എന്നീ കുറ്റങ്ങള്‍ക്ക് 360 വര്‍ഷവുമാണ് ശിക്ഷ വിധിച്ചത്. ഇയാള്‍ക്കെതിരെ ചുമത്തിയ 175കേസുകളില്‍ 144ലും ഇയാള്‍  കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.2007 മുതൽ 2013 വരെയുള്ള കാലയളവിലാണ് ഇയാൾ 29 സ്ത്രീകളെ ബലാത്സംഗം ചെയ്തത്. തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയും സ്ത്രീകളുടെ ഭർത്താക്കൻമാരെ കട്ടിലിൽ കെട്ടിയിട്ട ശേഷവുമാണ് ഇയാൾ ഇരകളെ  ബലാത്സംഗം ചെയ്തിരുന്നത്.ഭാര്യമാരെ  ബലാത്സംഗം ചെയ്യുന്നത് അവരുടെ ഭർത്താക്കന്മാർ കാണണമെന്ന താൽപര്യം തനിക്കുണ്ടായിരുന്നതായി മൊറേക്ക് കോടതിയിൽ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News