Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
റിയാദ്:എഴുപതുകാരന്‍ പതിനേഴുകാരിയെ വിവാഹം കഴിച്ചു.സൗദിയിലെ തയിഫ് പട്ടണത്തിലാണ് ഇത്തരത്തില്‍ ഒരു സംഭവം നടന്നത്. ഇയാളുടെ മൂന്നാം വിവാഹമാണ് ഇപ്പോള്‍ നടന്നത്.നിലവില്‍ ഇയാള്‍ക്ക് രണ്ട് ഭാര്യമാരുണ്ട്. 25,000 സൗദി റിയാല്‍ പെണ്‍ പണമായി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് നല്‍കിയതിനു ശേഷമാണ് വിവാഹം നടന്നത് എന്ന് പറയപ്പെടുന്നു . വിവാഹ വേളയില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളും സഹോദരനും ഉണ്ടായിരുന്നു വെന്നും കുട്ടിയുടെ സമ്മതത്തോടെയാണ് വിവാഹം നടന്നതെന്നും വരന്‍ പറയുന്നു. അതേസമയം ശൈശവ വിവാഹത്തിനെതിരെ രാജ്യമെമ്പാടും ക്യാമ്പയിനുകള്‍ നടക്കുന്നതിനിടെയിലാണ് ഈ വിവാഹമെന്നതും ശ്രദ്ധേയമാണ്.
Leave a Reply