Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:14 am

Menu

Published on November 28, 2013 at 4:03 pm

പത്ത് വയസ്സൂകാരിയ്ക്ക് പീഡനം;86കാരന്‍ പിടിയില്‍

86-year-old-man-was-arrested-for-raping-a-10-year-old

ഭോപ്പാല്‍:പത്ത് വയസ്സൂകാരിയായ ബാലികയെ പീഡിപ്പിച്ചതിന് 86കാരനെ പോലീസ് അറസ്റ്റ് ചെയ്തു.മധ്യപ്രദേശിലെ ശിക്രോഹാര്‍ സ്വദേശിയായ രാമ ചന്ദ്ര ഗുപ്ത എന്ന വൃദ്ധനാണ് പോലീസിന്റെ പിടിയിലായത്.കൃഷിയിടത്തില്‍ വെച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്.പെണ്‍കുട്ടി പച്ചക്കറി പറിക്കാന്‍ വേണ്ടി കൃഷിയിടത്തില്‍ പോയപ്പോളായിരുന്നു സംഭവം. സമീപത്തുള്ള കൃഷിയിടത്തിന്റെ ഉടമയാണ് രാമ ചന്ദ്ര ഗുപ്ത. ഒറ്റയ്ക്ക് കൃഷിയിടത്തിലേക്ക് വന്ന പെണ്‍കുട്ടിയെ ഇയാള്‍ ആളൊഴിഞ്ഞ സ്ഥലത്തേക്ക് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.പെണ്‍കുട്ടിയുടെ അച്ഛന്‍ സമീപജില്ലയിലാണ് ജോലി ചെയ്തിരുന്നത്.സംഭവം നടക്കുമ്പോള്‍ കുട്ടിയുടെ അമ്മയും വീട്ടിലുണ്ടായിരുന്നില്ല.നവംബര്‍ 23 ശനിയാഴ്ചയായിരുന്നു സംഭവം നടന്നത്.പെണ്‍കുട്ടിയുടെ അച്ഛന്‍ തിരിച്ചുവന്ന ശേഷം 26 ന് ചൊവ്വാഴ്ചയാണ് പോലീസില്‍ പരാതിപ്പെട്ടത്.പെണ്‍കുട്ടിയുടെ അച്ഛനമ്മമാരുടെ പരാതിയില്‍ ബുധനാഴ്ച തന്നെ പോലീസ് രാമചന്ദ്ര ഗുപ്തയെ അറസ്റ്റ് ചെയ്തു.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍ക്കാരം ചെയ്തതിന് ഗുപ്തയ്‌ക്കെതിരെ കേസെടുത്തു.

Loading...

Leave a Reply

Your email address will not be published.

More News