Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:23 am

Menu

Published on November 1, 2013 at 11:21 am

വാഹനം കേടായി:സഹാറ മരുഭൂമിയില്‍ 92 അഭയാര്‍ഥികള്‍ ദാഹിച്ചു മരിച്ചു

92-perish-in-sahara-desert-in-niger

നയാമേ (നൈജര്‍):സഹാറാ മരുഭൂമി മറികടക്കാന്‍ ശ്രമിക്കവേ വാഹനം കേടായതിനെ തുടര്‍ന്ന് വെള്ളം ദാഹത്താല്‍ മരിച്ച 87 അഭയാര്‍ഥികളുടെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി.മരിച്ചവരില്‍ 52 കുട്ടികളും 33 സ്ത്രീകളും ഉള്‍പ്പെടുന്നു.
മൃതദേഹങ്ങള്‍ ഭാഗികമായി അഴുകിത്തുടങ്ങിയതായും കുറേഭാഗങ്ങള്‍ കുറുനരികള്‍ ഭക്ഷിച്ചതായും രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.പറഞ്ഞു.12 മൈല്‍ ചുറ്റളവിലായിരുന്നു മൃതദേഹങ്ങളെല്ലാം കണ്ടെത്തിയത്‌.ചില മൃതദേഹങ്ങള്‍ മരച്ചുവട്ടിലും, ചിലത് തുറസായ സ്ഥലങ്ങളിലുമായിരുന്നു.നൈജറിലെ പട്ടിണിയില്‍ നിന്നും സാമ്പത്തിക പരാധീനതകളില്‍ നിന്നും മോചനം തേടി അള്‍ജീരിയയിലേക്ക്‌ പോയവരാണ് മരിച്ചതെന്ന് കരുതുന്നതായി സിനര്‍ജി എന്ന എന്‍.ജി.ഓ വക്താവ്‌ അസ്വോവ മഹമന്‍ പറഞ്ഞു.
വര്‍ഷംതോറും ഏകദേശം 80,000ത്തോളം അഭയാര്‍ഥികള്‍ നൈജര്‍ വഴി സഹാര മരുഭൂമി കടക്കുന്നുണ്ടെന്നാണ് കണക്കുകള്‍.ഭക്ഷ്യ ദൗര്‍ലഭ്യവും ക്ഷാമവും അനുഭവപ്പെടുന്ന ലോകത്തെ ദരിദ്ര രാജ്യങ്ങളില്‍ ഒന്നാണ് നൈജര്‍.

Loading...

Leave a Reply

Your email address will not be published.

More News