Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 27, 2026 2:37 pm

Menu

Published on April 27, 2018 at 2:56 pm

ചൂടോടെ ചായയും കാപ്പിയും കുടിക്കുന്നവർ സൂക്ഷിച്ചോളൂ….!!!

hot-drinks-probably-cause-cancer

ചൂട് ചായയും കാപ്പിയും കുടിക്കുന്നയാളുകൾ കുറവൊന്നുമല്ല. എന്നാൽ അമിതമായ ചൂടോടു കൂടി ചായയോ കാപ്പിയോ കുടിക്കുന്നവർ ഒന്ന് സൂക്ഷിക്കുന്നത് നന്നായിരിക്കും. ലോകാരോഗ്യ സംഘടനയുടെ ക്യാന്‍സര്‍ ഗവേഷണ വിഭാഗത്തിന്റെ പഠനപ്രകാരം, വളരെ ചൂടുള്ള പാനിയങ്ങള്‍ കുടിക്കുന്നത് അന്നനാള അര്‍ബുദത്തിന് കാരണമാകുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. 65 ഡിഗ്രിയിൽ കൂടുതല്‍ ചൂടുള്ള ചായ, കാപ്പി പോലുള്ള പാനീയങ്ങൾ കുടിക്കുന്നത് അന്നനാള അര്‍ബുദത്തിന് കാരണമാകുമെന്ന് ഇവര്‍ പറയുന്നു.
–

–
ഗവേഷക സംഘടനയുടെ വര്‍ക്കിംഗ് ഗ്രൂപ്പായ IARC യിലെ 23 ശാസ്ത്രജ്ഞര്‍ ചേർന്നായിരുന്നു ഇത്തരമൊരു കണ്ടെത്തൽ നടത്തിയിരിക്കുന്നത്.തിളപ്പിച്ചശേഷം ഒരു 4 മിനിറ്റെങ്കിലും കഴിഞ്ഞ ശേഷമേ ചായയോ കാപ്പിയോ മറ്റെന്തെങ്കിലുമോ കുടിക്കാവൂ എന്നാണ് മുന്‍ പഠനങ്ങള്‍ പറയുന്നത്. ലെഡും പരിസരമലിനീകരണവും തുടങ്ങി കാന്‍സറിലേക്കു നയിച്ചേക്കാവുന്ന കാരണങ്ങള്‍ ഉള്‍പ്പെടുന്ന ക്ലാസ് 2 എ പട്ടികയിലാണ് ചൂടുള്ള പാനീയങ്ങളേയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
–

–
അന്നനാളത്തെ ബാധിക്കുന്ന കാന്‍സറിനാല്‍ 400,000 ആളുകളാണ് 2012ല്‍ മരണപ്പെട്ടത്. മദ്യപാനവും പുകവലിയുമാണ് ഇത്തരം കാന്‍സര്‍ വര്‍ദ്ധിക്കുവാന്‍ കാരണമാകുന്നതെങ്കിലും സ്ഥിരം ചൂടുള്ള പാനീയങ്ങള്‍ കുടിക്കുന്ന ഏഷ്യ, സൗത്ത് അമേരിക്ക, ആഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങളിലാണ് ഏറ്റവും കൂടുതല്‍ അന്നനാള കാന്‍സര്‍ ബാധിതരുള്ളതെന്നും റിപ്പോർട്ടുകൾ പറയുന്നു.
–

Loading...

Comments are closed.

More News