Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:09 pm

Menu

Published on May 16, 2018 at 6:03 pm

രാത്രി കാലങ്ങളിലെ ഫോൺ ഉപയോഗം നിങ്ങളെ മാനസിക രോഗി വരെ ആക്കാം

turn-of-your-phone-at-night-to-stay-happy

രാത്രി കാലങ്ങളിൽ ഉറക്കമൊഴിച്ചിരുന്നു ഫോണിൽ കളിക്കുന്നവർ ഒന്ന് ശ്രേദ്ധിച്ചോളു വിഷാദം മുതൽ മാനസികാരോഗ്യ പ്രശ്നങ്ങളിലേക്ക് നിങ്ങളെ ഇത് കൊണ്ടെത്തിക്കും.

രാവിലെ ആക്ടിവല്ലാത്ത ജോലികളിൽ ഏർപ്പെടുകയും രാത്രി കാലങ്ങളിൽ ഉറക്കമൊഴിച്ചു ഫോണിൽ കളിക്കുകയും ചെയ്യുന്നവരെ ആണ് ഇത് കൂടുതൽ ബാധിക്കുക.

ഗ്ലാസ്‌ഗോ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് ഉറക്കം മാനസികാവസ്ഥയെ ബാധിക്കുന്നതായി കണ്ടെത്തിയത്. ഇത്തരക്കാര്‍ക്ക് ഒറ്റപ്പെടുന്ന അവസ്ഥയും, സന്തോഷവും കുറയുമെന്നും ഒപ്പം രാത്രി 10 മണിക്ക് ശേഷം ഫോണ്‍ ഓഫാക്കി വെയ്ക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.

ഫോണിലെ വെളിച്ചം തലച്ചോറിന് പകലാണെന്ന സന്ദേശമാണ് നല്‍കുന്നത്. ഇതോടെ ദൈനംദിന പ്രവര്‍ത്തനങ്ങളെയും, ശരീരത്തിന്റെ താപനിലയും ബാധിക്കുകയും ഇത് മാനസികമായും ശാരീരികമായും തളർച്ച ഉണ്ടാക്കുകയും ചെയ്യുന്നു

Loading...

Comments are closed.

More News