Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചുകുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ഏറെ പ്രീയപ്പെട്ടതാണ് ഐസ്ക്രീം. എന്നാൽ ഇതേ ഐസ്ക്രീം ഫ്രീ ആയിത്തന്നെ നിങ്ങൾക്ക് ഇഷ്ടമുള്ളത്ര കഴിക്കാം എന്ന് മാത്രമല്ല നല്ല ശമ്പളവും കിട്ടും.
ഏവരെയും ആകാംശപ്പെടുത്തുന്ന പുതിയ ജോലി ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ് അഹമ്മദാബാദിലെ ഹാവ്‌മോര്‍ ഐസ്‌ക്രീം കമ്പനി 40,000 രൂപ പ്രതിഫലം നല്‍കി ഐസ്‌ക്രീം നുണയാന്‍ വേണ്ടി മാത്രം ചീഫ് ടേസ്റ്റിങ്ങ് ഓഫീസറെ ആണ് കമ്പനി അന്വഷിക്കുന്നത്.
ചീഫ് ടേസ്റ്റിങ്ങ് ഓഫീസറുടെ പണി സിംപിളാണ്. വിവിധ തരം ഐസ്‌ക്രീമുകള്‍ നുണഞ്ഞ് അവയെ പറ്റി അഭിപ്രായം പറയുക. പുതു രുചികള്‍ നിര്‍ദ്ദേശിക്കുക. ഐസ്‌ക്രീം നുണയാന്‍ തനത് വഴികള്‍ ആലോചിച്ച് കണ്ടു പിടിക്കുക. ഏത് രുചിയാണ് ഹിറ്റാവുകയെന്നതിനെ പറ്റി കമ്പനിക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുക. അഹമ്മദാബാദിലെ കമ്പനി ഓഫീസില്‍ 2018 ജൂണ്‍ 15 മുതല്‍ 17 വരെ വെറും മൂന്ന് ദിവസം മാത്രമാണ് ജോലിയുടെ ദൈര്‍ഘ്യം. അഹമ്മദാബാദിലെത്താനുള്ള വിമാന ടിക്കറ്റ്, താമസ സൗകര്യം അടക്കമുള്ള കാര്യങ്ങള്‍ ഹാവ്‌മോര്‍ നോക്കിക്കൊള്ളും. ഐസ്‌ക്രീം നിര്‍മ്മാണ വര്‍ക്ക്‌ഷോപ്പില്‍ വച്ച് കമ്പനിയുടെ ടേസ്റ്റ് എക്‌സ്പര്‍ട്ടുകളെ പരിചയപ്പെടാം. ഇഷ്ടം പോലെ ഐസ്‌ക്രീം തിന്നാം. മറ്റ് ഐസ്‌ക്രീം പ്രേമികളെയും പരിചയപ്പെടാം.
ഒപ്പം ഇതിനായി നിങ്ങളുടെ നിലവിലെ ജോലി കളയണമെന്നും ഇല്ല കാരണം മൂന്നു ദിവസത്തെ ഐസ്‌ക്രീം തീറ്റയും കഴിഞ്ഞ് ശമ്പളവും സര്‍ട്ടിഫിക്കറ്റും മേടിച്ച് തിരികെ പോരാം. പിന്നീട് കമ്പനി പ്രത്യേക ബ്രാന്‍ഡ് പദ്ധതികളോ ക്യാംപയിനുകളോ സംഘടിപ്പിക്കുമ്പോള്‍ ഐസ്‌ക്രീം നുണയാനായി വീണ്ടും കമ്പനി വിളിക്കും. അപ്പോള്‍ ചെന്ന് വീണ്ടും ഐസ്‌ക്രീം രുചിച്ചാൽ മതി. ഇതും പോരാഞ്ഞ് ഒരു വര്‍ഷം മുഴുവന്‍ സൗജന്യമായി ഹാവ്‌മോര്‍ ഐസ്‌ക്രീം തിന്നാനുള്ള അവസരവും കമ്പനി നൽകുന്നു.
ഇപ്പോൾ ഏതൊരാൾക്കും എങ്ങനെയെങ്കിലും ഈ ജോലി കിട്ടണം എന്ന് തോന്നുന്നുണ്ടാവും. നിങ്ങൾക്കും ഈ ജോലി സ്വന്തമാക്കണമെന്നുണ്ടെങ്കിൽ നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം. ഇതിനുള്ള നിങ്ങളുടെ യോഗ്യതകള്‍ വിവരിക്കുന്ന രണ്ട് മിനിട്ട് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ തയ്യാറാക്കുക. നിങ്ങളെ വ്യത്യസ്തനാക്കുന്ന കാര്യങ്ങളും നിങ്ങള്‍ക്ക് ഐസ്‌ക്രീമിനോടുള്ള ഇഷ്ടവും കിടിലന്‍ ഐസ്‌ക്രീമുകള്‍ തയ്യാറാക്കാന്‍ എങ്ങനെ നിങ്ങളുടെ സര്‍ഗ്ഗാത്മകത ഉപയോഗിക്കും എന്നുമെല്ലാം ഈ വീഡിയോയിലൂടെ വ്യക്തമാക്കണം. ഇനി https://havmor.com/thecoolestsummerjob/apply എന്ന സൈറ്റിലെത്തി വീഡിയോ അപ് ലോഡ് ചെയ്ത് സമര്‍പ്പിക്കണം. തുടര്‍ന്ന് ഇത് കൈപ്പറ്റിയതായുള്ള കമ്പനിയുടെ ഇ – മെയില്‍ വരും. തുടര്‍ന്ന് നിങ്ങള്‍ക്ക് നിങ്ങള്‍ തയ്യാറാക്കിയ വീഡീയോ സമൂഹമാധ്യമങ്ങളില്‍ പങ്കു വച്ച് നിങ്ങളുടെ സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും ശുപാര്‍ശകള്‍ ക്ഷണിക്കാം. ഓര്‍ക്കുക. കമ്പനി ഗാലറി പേജില്‍ നിങ്ങളുടെ വീഡിയോക്ക് ലഭിക്കുന്ന ഓരോ ശുപാര്‍ശയും ചീഫ് ടേസ്റ്റിങ്ങ് ഓഫീസറായി തിരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.
Leave a Reply