Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 9:03 am

Menu

Published on November 2, 2018 at 10:51 am

ഇഞ്ചി ചതച്ചിട്ട വെള്ളം വെറുംവയറ്റില്‍ കുടിച്ചാലുള്ള ഗുണങ്ങൾ

crushed-ginger-water-health-benefits-an-empty-stomach

ആരോഗ്യകരമായ ശീലങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് രാവിലെ വെറും വയറ്റില്‍ കുടിയ്ക്കുന്ന ഒരു ഗ്ലാസ് വെള്ളമാണെന്നു തന്നെ പറയാം. മറ്റേതു സമയത്തു കുടിയ്ക്കുന്ന പോലെയല്ല, വെറും വയറ്റില്‍ കുടിയ്ക്കുന്ന ഒരു ഗ്ലാസ് വെള്ളത്തിന് ആരോഗ്യപരായി ഏറെ ഗുണങ്ങളുണ്ട്. വെറുംവയറ്റില്‍ കുടിയ്ക്കാവുന്ന വെള്ളത്തില്‍ കൂടുതല്‍ പ്രാധാന്യമുള്ളത് ചെറുചൂടുള്ള നാരങ്ങാവെള്ളത്തിനു തന്നെയാകും. കാരണം തടി കുറയ്ക്കാന്‍ ഏറെ ഉത്തമമാണ് ഇതെന്നാണ് പൊതുവേ പറയുക.

എന്നാല്‍ വെറും വയറ്റില്‍ കുടിയ്ക്കാവുന്ന ആരോഗ്യകരമായ പല പാനീയങ്ങളുമുണ്ട്. ഇതിലൊന്നാണ് ഇഞ്ചി വെള്ളം. രാവിലെ വെറും വയറ്റില്‍ കുടിയ്ക്കുന്ന ഒരു ഗ്ലാസ് ഇഞ്ചി വെള്ളത്തിന് പ്രത്യേകതകള്‍ ഏറെയുണ്ട്. ഇഞ്ചി വെള്ളത്തിലിട്ടു തിളപ്പിച്ച് ഇളംചൂടോടെ കുടിയ്ക്കാം. ഇതല്ലാതെ ഇളം ചൂടുവെള്ളത്തില്‍ ഫ്രഷ് ഇഞ്ചി ചതച്ചിട്ട് ഈ വെള്ളം രാവിലെ എടുത്ത് ഊറ്റിക്കുടിയ്ക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കും.

ഇഞ്ചിയ്ക്കു പ്രധാനമായും ആരോഗ്യപരമായ ഗുണങ്ങള്‍ ലഭിയ്ക്കുന്നത് ജിഞ്ചറോള്‍ എന്ന വസ്തുവില്‍ നിന്നാണ്. ഇതാണ് ഇതിലെ പ്രധാന പോഷക ഗുണമായി പ്രവര്‍ത്തിയ്ക്കുന്നത്. ഇഞ്ചി ചതച്ച് ഇത് ചുരുങ്ങിയതു 10 മണിക്കൂറെങ്കിലും ഈ വെളളത്തില്‍ കിടക്കണം. ഇത് രാവിലെ വെറുംവയറ്റില്‍ ഊറ്റിക്കുടിയ്ക്കുന്നതാണ് നല്ലത്. പല അസുഖങ്ങളും തടയുവാന്‍ ഇത് സഹായിക്കുമെന്നതാണ് വാസ്തവം. ഇത് അടുപ്പിച്ച് വെറുംവയറ്റില്‍ അല്‍പകാല കുടിയ്ക്കാം. ഇതിനു ബുദ്ധിമുട്ടുള്ളവര്‍ ഇഞ്ചി തിളപ്പിച്ച വെള്ളം കുടിച്ചാലും മതിയാകും.

കൊളസ്‌ട്രോള്‍

ശരീരത്തിലെ കൊളസ്‌ട്രോള്‍ പുറന്തള്ളാനുള്ള പ്രധാനപ്പെട്ടൊരു വഴിയാണ് രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്ന ഇഞ്ചി ചതച്ചിച്ച വെള്ളം. ഇതു ശരീരത്തിലെ കൊളസ്‌ട്രോള്‍ നീക്കുന്നു. ഇതു വഴി രക്തധമനികളിലൂടെ ശരിയായുള്ള രക്തപ്രവാഹത്തിന് സഹായിക്കുന്നു. ഹൃദയത്തിന്റെ ആരോഗ്യത്തിനും ഇതേറെ ഉത്തമമാണ്.

the most effective natural remedy for melting kidney stones

കിഡ്‌നി

കിഡ്‌നിയുടെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് ഇത്തരത്തില്‍ തയ്യാറാക്കി കുടിയ്ക്കുന്ന ഇഞ്ചി വെള്ളം. കിഡ്‌നിയിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യാനും കിഡ്‌നി തകരാറുകള്‍ പരിഹരിയ്ക്കാനുമെല്ലാം ഇത് നല്ലതാണ്. സുഗമമായ മൂത്ര സഞ്ചാരത്തിനു സഹായിക്കുന്ന ഇത് കിഡ്‌നി സ്‌റ്റോണ്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കു നല്ലൊരു മരുന്നു കൂടിയാണ്.

ലിവറിലെ ടോക്‌സിനുകള്‍

ലിവറിലെ ടോക്‌സിനുകള്‍ നീക്കുന്നതിന് ഇതിലെ ജിഞ്ചറോള്‍ സഹായിക്കുന്നു. ഇതുവഴി ലിവര്‍ ആരോഗ്യത്തിനും ഇത് ഏറെ ഉത്തമമാണ്. ലിവറിന്റെ പിത്തരസ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കാനും ഇത് സഹായിക്കുന്നു. ലിവര്‍ പ്രവര്‍ത്തനം ശരിയല്ലെങ്കല്‍ ലിവര്‍ സിറോസിസ്, ഫാറ്റി ലിവര് സിന്‍ഡ്രോം പോലുള്ള പല അസുഖങ്ങളും വരാന്‍ സാധ്യതയുണ്ട്. ഇത്തരം പ്രശ്‌നങ്ങളെ അകറ്റി നിര്‍ത്താന്‍, ലിവര്‍ ആരോഗ്യത്തിന് സഹായിക്കുവാന്‍ പ്രധാനപ്പെട്ട ഒന്നാണിത്.

തടിയും കൊഴുപ്പും വയറുമെല്ലാം കുറയ്ക്കാന്‍

തടിയും കൊഴുപ്പും വയറുമെല്ലാം കുറയ്ക്കാന്‍ ഏറെ ഉത്തമമായ പാനീയമാണിത്. ഇഞ്ചി ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിയ്ക്കുന്നു. ഇതു വഴി അപചയ പ്രക്രിയ അഥവാ മെറ്റബോളിസം ശക്തിപ്പെടുന്നു. ഇത് തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ദഹനം മെച്ചപ്പെടുത്തിയും ഇതിനു സഹായിക്കുന്നു.

വയറിന്റെ ആരോഗ്യത്തിന്

വയറിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് ഇഞ്ചി വെള്ളം വെറുംവയറ്റില്‍ കുടിയ്ക്കുന്നത്. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ അകറ്റാന്‍ ഇതു സഹായിക്കുന്നു. ദഹനക്കേട്, വയറുവേദന, വയറിളക്കം, ഛര്‍ദി തുടങ്ങിയ പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധിയാണ് ഇഞ്ചി.

ഹൃദയാഘാതം

ഹൃദയാഘാതം പോലുളള രോഗങ്ങള്‍ തടയാനും ഹൃദയത്തിന്റെ ആരോഗ്യത്തിനുമെല്ലാം ഇത്തരത്തിലെ ഒരു ഗ്ലാസ് ഇഞ്ചി വെള്ളം വെറുംവയറ്റില്‍ കുടിച്ചാല്‍ മതിയാകും. ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം മെച്ചപ്പെടുത്തുന്ന ഒന്നാണിത്. കൊളസ്‌ട്രോള്‍ നീക്കുന്നതിനും നല്ലതാണ്. ഹൃദ്രോഗത്തിന്‌ കാരണമാകുന്ന ആര്‍ജിനേസ്‌ പ്രവര്‍ത്തനം, എല്‍ഡിഎല്‍ ( ചീത്ത) കൊളസ്‌ട്രോള്‍ , ട്രൈഗ്ലിസറൈഡ്‌സ്‌ എന്നിവ നിയന്ത്രിക്കാന്‍ ഇഞ്ചിക്ക്‌ കഴിയുമെന്ന്‌ അടുത്തിടെ പഠനത്തില്‍ കണ്ടെത്തിയിരുന്നു. എലികളിലാണ്‌ ഇത്‌ സംബന്ധിച്ച്‌ പഠനം നടത്തിയത്‌.

പ്രമേഹ രോഗികള്‍ക്ക്

പ്രമേഹ രോഗികള്‍ക്ക് ആശ്വാസമാകുന്ന ഒരു മരുന്നാണ് വെറുംവയറ്റില്‍ ഇഞ്ചി ചതച്ചിട്ട വെള്ളം കുടിയ്ക്കുന്നത്. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിച്ചു നിര്‍ത്താന്‍ ഏറെ സഹായകമാണ്.

ശരീരത്തിലെ ജലാംശം

ശരീരത്തിലെ ജലാംശം നില നിര്‍ത്താനുള്ള നല്ലൊരു മരുന്നാണ് ഇഞ്ചി വെള്ളം. പ്രത്യേകിച്ചും വേനല്‍ക്കാലത്ത് ഇതു കുടിയ്ക്കുന്നത് ഏറെ ഗുണം നല്‍കും. ഇത് ശരീരത്തിന് ഈര്‍പ്പം നല്‍കും.

ക്യാന്‍സര്‍

ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാനും അത്യുത്തമമാണ് ഇഞ്ചി ചതച്ചിട്ട വെള്ളം. ഇത് ശരീരത്തിലെ ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നു. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യുന്നതിലൂടെയാണ് ഈ പ്രവര്‍ത്തനം നടക്കുന്നത്. ഇതിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങളാണ് ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നത്.

സന്ധിവേദന

സന്ധിവേദന മാറ്റാനുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ഇഞ്ചിയിലെ ജിഞ്ചറോളാണ് കാരണം. നല്ലെരു പെയിന്‍ കില്ലര്‍ എന്നു പറയാം. മസില്‍ വേദനയും കോച്ചിപ്പിടുത്തവുമെല്ലാം തടയാനുള്ള നല്ലൊരു പാനീയമാണിത്. ഇത് ശരീരത്തിലെ ഇലക്ട്രോളൈറ്റുകളെ സന്തുലിതാവസ്ഥയില്‍ നിര്‍ത്തുന്നതാണ് കാരണം.

ശരീരത്തിന്റെ പ്രതിരോധ ശേഷി

ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കുന്ന ഒരു പാനീയം കൂടിയാണ് ഇത്. ഇഞ്ചി സ്വാഭാവിക പ്രതിരോധശേഷിയ്ക്കു സഹായിക്കുന്ന വൈറ്റമിനുകളും ധാതുക്കളുമെല്ലാം അടങ്ങിയവയാണ്. കോള്‍ഡ്, അലര്‍ജി, ചുമ തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കുമുളള പരിഹാരമാണിത്.

Loading...

Leave a Reply

Your email address will not be published.

More News