Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 7:34 am

Menu

Published on November 5, 2018 at 5:15 pm

കൊളസ്ട്രോൾ കുറയാൻ ഇലുമ്പൻപുളി കഴിക്കുന്നവർ ഇത് വായിക്കൂ…

bilimbi-fruit-to-control-cholestrol

പ്രകൃതിദത്തമായത് എന്ന ഒരു വാക്ക് കേട്ടാൽ ഏതു കൊടും വിഷവും മടികൂടാതെ കഴിക്കാം എന്ന അവസ്ഥയിലാണ് ഇന്ന് സമൂഹം എത്തി നിൽക്കുന്നത്. വ്യാജ വൈദ്യന്മാർ മരുന്നു മാഫിയ എന്ന സാങ്കൽപ്പിക ഭൂതത്തെ തുറന്നു വിട്ട് അതിനു പിന്നിലൂടെ പടുത്തുയർത്തിയ ഒരു അന്ധവിശ്വാസമാണ് ഈ പ്രകൃതി പ്രേമത്തിന് പിന്നിൽ. സത്യത്തിൽ പ്രകൃതിയിൽ നിന്നു ലഭിക്കുന്നവയെല്ലാം ആരോഗ്യസംരക്ഷണത്തിനു ഉതകുന്നവയാണോ?

പ്രകൃതിയിലൂടെ ഒന്നു കണ്ണോടിച്ചാൽ ഈ ചോദ്യത്തിനുള്ള ഉത്തരം എളുപ്പം ലഭിക്കും. Hemlock എന്ന പേര് പലരുടേയും ഓർമയില്‍ കാണും. ഒരു ചെടിയില്‍ നിന്ന് ഉല്പ്പാദിപ്പിക്കുന്ന മാരകമായ വിഷമാണ് Hemlock. സോക്രട്ടീസിന്റെ വധശിക്ഷ നടപ്പാക്കിയത് ഹെംലോക്ക് കുടിപ്പിച്ചായിരുന്നു എന്നാണ് ചരിത്രം പറയുന്നത് .

കാഞ്ഞിരക്കായ കണ്ടിട്ടില്ലേ? മരത്തിൽ നിൽക്കുന്നത് കാണാൻ എന്തു ഭംഗിയാണ് ! എന്നാൽ അതിനകത്തെ കുരു നല്ല ഉഗ്ര വിഷമാണ് എന്ന് അറിയാത്തവർ കുറവായിരിക്കും. കുന്നിക്കുരു; ഹാ, ഭംഗിയുടെ പര്യായം. വിഷമാണ് എന്ന് അറിയാമല്ലോ.. അതു പോലെ മഞ്ഞ അരളി/ കോളാമ്പി എന്നറിയപ്പെടുന്ന ചെടിയുടെ കായ. കാണാൻ കൊള്ളാം…തിന്നു കഴിഞ്ഞാൽ ഹൃദയം പണിമുടക്കും… കഞ്ചാവ് ചെടി വളരുന്നതും പ്രകൃതിയിൽ ആണല്ലോ…

ഇനിയുമുണ്ട് .. ഉമ്മത്തിൻ കായ…. അമിതമായി കഴിച്ചാൽ വിഷമാണ്.. എന്നാൽ ഈ വിഷക്കായ ആധുനിക വൈദ്യം മാനവരാശിക്ക് ഉപകാരപ്രദമായ രീതിയിൽ വിനിയോഗിക്കുന്നുണ്ട്.. ഒരുപാട് ഉപയോഗങ്ങൾ ഉള്ള ഒരു മരുന്ന് ഇതിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്നുണ്ട്‌.. അതാണ് പ്രകൃതി വാദികളും ശാസ്ത്രവും തമ്മിലുള്ള വ്യത്യാസം. പ്രകൃതിയിൽ നിന്നു കിട്ടുന്ന എല്ലാ വസ്തുക്കളും അപ്പാടെ വിഴുങ്ങലല്ല ശരിയായ രീതി. അവയിൽ നിന്നും ഉപയോഗപ്രദമായ വസ്തു മാത്രം വേർതിരിച്ചെടുത്ത് അതു മാത്രം ശരിയായ അളവിൽ കഴിക്കുക എന്നതാണ് ശാസ്ത്രീയമായ, സുരക്ഷിതമായ രീതി.

പ്രകൃതിയിലെ വിഷ വസ്തുക്കളുടെ കാര്യമാണ് ഈ പറഞ്ഞത്. എന്നാൽ വിഷം അല്ലാത്ത, സാധാരണ നമ്മൾ കഴിക്കുന്ന വസ്തുക്കളുടെ സ്ഥിതി എന്താണ്? അമിതമായാൽ അമൃതും വിഷം എന്നാണല്ലോ ചൊല്ല് ? അത് ഇവിടെയും ബാധകമാണ്. ഒരുദാഹരണം പറയാം. ഫ്രൂട്‌സ് ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്! എന്നാൽ കിഡ്നി രോഗം കലശലായ ഒരാൾ കുറെ ഫ്രൂട്‌സ് ഒറ്റയടിക്ക് അകത്താക്കിയാൽ ഒരു ജീവൻ എടുക്കാൻ ആ ഫ്രൂട്‌സ് മതിയാകും. എങ്ങനെയെന്നല്ലേ? ഫ്രൂട്സിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. തകരാറിലായ ഒരു കിഡ്നിക്ക് ആരോഗ്യമുള്ള കിഡ്നിയെ പോലെ ശരീരത്തിൽ അമിതമായി എത്തുന്ന പൊട്ടാസ്യം മൂത്രം വഴി പുറംതള്ളാൻ കഴിയില്ല. ഫലമോ, പൊട്ടാസ്യത്തിന്റെ അളവ് രക്തത്തിൽ ക്രമാതീതമായി കൂടും. അതു ഹൃദയസ്തംഭനത്തിനു കാരണമായി രോഗി മരിച്ചു പോവാം.

ഇലുമ്പൻ പുളി എങ്ങനെ കിഡ്നി തകർക്കും എന്ന് അത്ഭുതപ്പെടേണ്ട. നേരത്തെ പറഞ്ഞില്ലേ, പ്രകൃതിയിൽ നിന്നു ലഭിക്കുന്ന എന്നതു കൊണ്ടുമാത്രം ഒരു വസ്തുവും ആരോഗ്യം പ്രധാനം ചെയ്യില്ല. ഇലുമ്പൻ പുളിയിൽ മറ്റു പഴ വർഗങ്ങളെ അപേക്ഷിച്ചു പതിന്മടങ്ങു കൂടുതലുള്ള oxalate ആണ് വില്ലൻ. ജ്യൂസിൽ നിന്നും ആഗിരണം ചെയ്യപ്പെടുന്ന അമിതമായ oxalate ശരീരം പുറം തള്ളുന്നത് കിഡ്നി വഴിയാണ്. കിഡ്നി വഴി പുറംതള്ളപ്പെടുന്ന oxalate കിഡ്നി നാളികളിൽ അടിഞ്ഞു കൂടുന്നതാണ് കിഡ്നിയുടെ പ്രവർത്തനം തകരാറിലാവാൻ കാരണം. വലിയ അളവിൽ ഒന്നിച്ചു കഴിക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. ചെറിയ അളവിൽ സ്ഥിരമായി കഴിച്ചാൽ കിഡ്നിയിൽ oxalate കല്ലുകൾ രൂപപ്പെടാൻ സാധ്യതയുണ്ട്. നേരത്തെ റിപ്പോർട്ടു ചെയ്ത കേസുകളിൽ കിഡ്നി ബയോപ്സി ചെയ്തു oxalate അടിഞ്ഞു കൂടിയാണ് പ്രശ്നകാരണമായതെന്ന് സംശയലേശമന്യേ തെളിയിക്കുകയും ചെയ്തതാണ്.

നേരത്തെ കിഡ്നി സംബന്ധമായ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലാതിരുന്ന ആളുകളാണ് ഇവരെന്ന് ഓർക്കണം. പ്രമേഹത്തിനു വേണ്ടി ഇലുമ്പൻ പുളി ജ്യൂസ് കഴിക്കുന്നവർ പെട്ടന്ന് അപകടത്തിൽ ചാടാൻ സാധ്യത കൂടുതലാണ്. പ്രമേഹവും പ്രഷറും കാരണം നേരത്തെ തന്നെ കിഡ്നി പ്രവർത്തനത്തിൽ ചെറിയ തകരാറുകൾ ഉള്ളവർ ജ്യൂസ് കുടിച്ചാൽ കിഡ്നിയുടെ കാര്യം കഷ്ടമാവും എന്ന് എടുത്തു പറയേണ്ടതില്ലല്ലോ.

Loading...

Leave a Reply

Your email address will not be published.

More News