Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 2:19 am

Menu

Published on October 21, 2018 at 11:00 am

മസ്തിഷ്‌കാരോഗ്യത്തിനായി ഇവ കഴിക്കൂ..

eat-these-5-superfoods-at-the-right-time-for-a-healthy-brain

മസ്തിഷ്‌കത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താനും ദിവസം മുഴുവനും ഉണ്‍മേഷത്തോടെയും ഇരിക്കണമെങ്കില്‍ നിങ്ങളുടെ നിത്യാഹാരത്തില്‍ ഇവ ഉള്‍പ്പെടുത്തി നോക്കൂ. എന്നാല്‍ ഇവ പ്രയോജനപ്പെടണമെങ്കില്‍ ദിവസവും എപ്പോഴൊക്കെ കഴിക്കണം എന്നു കൂടി അറിഞ്ഞിരിക്കണം.

കറുവപ്പട്ട:

കറുവപ്പട്ട രാവിലെ കഴിക്കുന്നത് ഓര്‍മശക്തി വര്‍ധിപ്പിക്കും. കറുവപ്പട്ടയുടെ രുചിയും മണവും ഓര്‍മശക്തി വര്‍ധിപ്പിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. രാവിലെ ചായ/കാപ്പിയില്‍ ഒരു നുള്ള് കറുവപ്പട്ടയുടെ പൊടി ചേര്‍ക്കുക അല്ലെങ്കില്‍ എണീറ്റയുടന്‍ കറുവപ്പട്ട ഇട്ട വെള്ളം കുടിക്കുക. കറുവപ്പട്ട രാവിലെ കഴിക്കുന്നതിലൂടെ പ്രമേഹം നിയന്ത്രിക്കാനും സാധിക്കും. കറുവപ്പട്ടയിലടങ്ങിയിരിക്കുന്ന പ്രോന്താന്‍കോനിയൈഡിനും സിന്നാമാള്‍ഹൈഡും തലച്ചോറിലെ രക്ത ഓട്ടം വര്‍ധിപ്പിക്കുകയും വിവരങ്ങള്‍ ശേഖരിക്കാനായി തലച്ചോറിനെ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കുകയും ചെയ്യും.

മുട്ട:

ഓംലറ്റ് പ്രഭാതഭക്ഷണമാക്കുക എന്നത് നല്ലൊരു ചോയ്സാണ്. മുട്ട കഴിക്കുന്നതിലൂടെ ശരീരത്തില്‍ വിറ്റാമിന്‍ ബി അനെറ്റൈല്‍കൊളൈന്‍ ഉല്‍പാദിക്കുന്ന കൊളൈന്‍ ലഭിക്കുന്നു. ശരീരത്തിലെ അസെറ്റല്‍കൊളൈന്റെ കുറവ് അള്‍ഷിമേഴ്‌സ്‌ പോലുള്ള മറവിരോഗങ്ങളുണ്ടാകാന്‍ കാരണമായേക്കും. ഒരു മുട്ടയുടെ മഞ്ഞയില്‍ 125 മി.ഗ്രാം കോളിനാണ് അടങ്ങിയിരിക്കുന്നത്.

തൈര്:

ഉച്ചഭക്ഷണത്തില്‍ തൈര് ഉള്‍പ്പെടുത്തുന്നത് ആത്മവിശ്വാസം വീണ്ടെടുക്കുന്നതിന് നല്ലതാണ്. സന്തോഷത്തോടെയും അരോഗ്യത്തോടെയും ഇരിക്കാനായി സഹായിക്കുന്ന ഡോപാമിന്‍, നോറാഡ്രനാലിന്‍ എന്നിവയുടെ ഉല്‍പാദനത്തെയും തൈര് സഹായിക്കുന്നതാണ്.

വാല്‍നട്ട്:

ചെലവേറിയതെങ്കിലും തലച്ചോറിന്റെ പ്രവര്‍ത്തനത്തിനുള്ള ആത്യന്തികമായ ഭക്ഷണമാണ് വാല്‍നട്ട്. തലച്ചോറിന്റെ ശക്തി, ഓര്‍മ്മ, മറ്റു മുഴുവന്‍ നാഡീ സംവിധാനങ്ങളും മെച്ചപ്പെടുത്താന്‍ സഹായിക്കും. വാല്‍നട്ടിന്റെ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ രക്തം ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലുമെത്താന്‍ സഹായിക്കും. വാല്‍നട്ട് ദിവസവും വൈകുന്നേരങ്ങളില്‍ ചായയോടൊപ്പം 6-7 എണ്ണം വീതം കഴിക്കുന്നത് നല്ലതാണ്.

മഞ്ഞള്‍ പാല്‍:

രാത്രിയില്‍ ഉറങ്ങുന്നതിന് മുമ്പ് ചൂടാക്കിയ പാലില്‍ ഒരു ടേബിള്‍സ്പൂണ്‍ മഞ്ഞള്‍ ചേര്‍ത്ത മഞ്ഞള്‍ പാല്‍ കുടിക്കുന്നത് നല്ലതാണ്. തലച്ചോറിലെ സുഗന്ധ ഗ്രന്ഥികലുടെ പ്രവര്‍ത്തനത്തിന് സഹായിക്കുകയും, മറവി രോഗം, ഓര്‍മ്മശക്തി വര്‍ധിപ്പിക്കുകയും ചെയ്യും. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ അള്‍ഷിമേഴ്‌സിനു കാരണമാകുന്ന ബീറ്റാ അമിലോയിഡ് അടിഞ്ഞു കൂടുന്നത് തടയാനും തലച്ചോറിനെ ദോഷകരമായി ബാധിക്കുന്ന പദാര്‍ഥങ്ങളെ നീക്കം ചെയ്യാനും സഹായിക്കും. മഞ്ഞള്‍ പാല്‍ കാന്‍സറിനെ ചെറുക്കുന്നതു കൊണ്ട് തന്നെ കാന്‍സറിന്റെ ഘാതകന്‍ എന്നും അറിയപ്പെടുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News