Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 6:28 am

Menu

Published on September 14, 2018 at 5:10 pm

തടി കുറക്കാന്‍ തേന്‍വെള്ളത്തില്‍ അയമോദകം

ajwain-helps-weight-loss

രണ്ടാഴ്ച കൊണ്ട് തടി കുറച്ച് ചാടിയ വയര്‍ പഴയ രീതിയില്‍ മാറ്റി ആരോഗ്യത്തോടെയുള്ള ശരീരം സ്വന്തമാക്കാന്‍ ഇനി വെറും അയമോദകം മതി. ഔഷധങ്ങളുടെ കലവറയാണ് അയമോദകം. ഔഷധപ്രാധാന്യത്തോടൊപ്പം തന്നെ ഭക്ഷണത്തിലും ധാരാളം ഉള്‍പ്പെടുത്തുന്ന ഒന്നാണ് അയമോദകം. ഭക്ഷണ വിഭവങ്ങളില്‍ സ്വാദ് കൂട്ടാനും അയമോദകം ഉപയോഗിക്കുന്നു. ആഹാരത്തിനു ശേഷം ഇവയെല്ലാം അപകടം

എന്നാല്‍ ഇനി അയമോദകത്തിലൂടെ നമുക്ക് തടിയും വയറും കുറയ്ക്കാം. ശരീരത്തിന് ആരോഗ്യവും മസിലിനും പേശികള്‍ക്കും ഉറപ്പും നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് അയമോദകം. എങ്ങനെ തടി കുറയ്ക്കാന്‍ അയമോദകം ഉപയോഗിക്കാം എന്ന് നോക്കാം.

-അയമോദകം വെള്ളത്തില്‍ ചാലിച്ച്

ഒരു പിടി അയമോദകം ഒരു നാരങ്ങ ഒരു കപ്പ് വെള്ളം എന്നിവയാണ് വേണ്ടത്. അയമോദകം നല്ല പോലെ പൊടിച്ച് നാരങ്ങാ നീരു ചേര്‍ത്ത് വെള്ളത്തില്‍ ലയിപ്പിച്ചു വെറും വയറ്റില്‍ രാവിലെ തന്നെ കഴിയ്ക്കുക. ഇത് തടി കുറയാന്‍ സഹായിക്കും എന്ന കാര്യത്തില്‍ സംശയിക്കേണ്ട.

-തേനില്‍ ചേര്‍ത്ത് കഴിയ്ക്കാം

അയമോദകം തേനില്‍ ചേര്‍ത്ത് കഴിയ്ക്കുന്നത് നല്ലതാണ്. തേന്‍ വെള്ളത്തില്‍ ചാലിച്ച് അതില്‍ 25 ഗ്രാം കുതിര്‍ത്ത് വെച്ച അയമോദകം ചേര്‍ത്ത് എന്നും രാവിലെ വെറും വയറ്റില്‍ കഴിയ്ക്കാം.

-അയമോദകവും പെരുംജീരകവും

നല്ലതു പോലെ ചൂടാക്കിയെടുത്ത പെരുംജീരകവും അയമോദകവും കൂടി നാല് കപ്പ് വെള്ളത്തില്‍ തിളപ്പിച്ച് ആ വെള്ളം കുടിയ്ക്കുന്നതും നല്ലതാണ്. ഇതും തടി കുറയാന്‍ ഉത്തമമാണ്.

-അധിക കലോറി കുറയുന്നു

ആദ്യ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ശരീരത്തിലെ അമിത കലോറി കുറയുന്നു. മാത്രമല്ല ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ് അയമോദകം എന്നതും ശ്രദ്ധേയമാണ്.

-കഴിക്കേണ്ട രീതി

തുടര്‍ച്ചയായി അഞ്ച് ദിവസം കഴിച്ചു കഴിഞ്ഞാല്‍ പിന്നീട് പത്ത് ദിവസത്തേക്ക് കഴിയ്ക്കരുത്. ഇടവിട്ടാണ് കഴിയ്‌ക്കേണ്ടത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

-മറ്റ് ആരോഗ്യ ഗുണങ്ങള്‍

നിരവധി ആരോഗ്യ ഗുണങ്ങളാണ് അയമോദകത്തിനുള്ളത്. മാരകമായ പല രോഗങ്ങള്‍ക്കും തുടക്കത്തില്‍ തന്നെ അയമോദകചികിത്സയിലൂടെ പരിഹാരം കാണാന്‍ കഴിയും.

-ട്യൂമര്‍ പ്രതിരോധിയ്ക്കുന്നു

ട്യൂമര്‍ വരെ തടയുന്നതിന് അയമോദകത്തിന് കഴിയുന്നു. അയമോദകത്തില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍ ട്യൂമറിനെ വരെ പ്രതിരോധിയ്ക്കാന്‍ കഴിവുള്ളതാണ്.

-ആര്‍ത്രൈറ്റിസ്

ആര്‍ത്രൈറ്റിസിന് പരിഹാരം കാണാന്‍ അയമോദകം ഉപയോഗിക്കുന്നതിലൂടെ കഴിയുന്നു.

-മൂത്രാശയ അണുബാധ

മൂത്രാശയ അണുബാധ സ്ത്രീകളിലും കുട്ടികളിലുമാണ് ഏറ്റവും കൂടുതല്‍ പ്രശ്‌നമുണ്ടാക്കുന്നത്. ഇതിന് പരിഹാരം കാണാന്‍ ഏറ്റവും നല്ലതാണ് അയമോദകം.

-ആര്‍ത്തവ പ്രശ്‌നങ്ങള്‍

ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അയമോദകത്തിന്റെ പങ്ക് വളരെ വലുതാണ്. ആര്‍ത്തവസമയത്തുണ്ടാകുന്ന വേദനയ്ക്കും അമിത രക്തസ്രാവത്തിനും എല്ലാം അയമോദകം പരിഹാരം നല്‍കും.

-ശ്രദ്ധിക്കേണ്ട കാര്യം

അയമോദകം ഉപയോഗിക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഉപയോഗിച്ചാലുള്ള പാര്‍ശ്വഫലങ്ങള്‍ ഇവയാണ്.

-ഗര്‍ഭിണികള്‍ക്ക് വേണ്ട

കൂടിയ തോതില്‍ അയമോദകം ജ്യൂസ് ഉപയോഗിച്ചാലും അപകടമാണ്. പ്രത്യേകിച്ച് ഗര്‍ഭാവസ്ഥയില്‍ അയമോദകം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ വളരെ വലുതാണ്.

-കിഡ്‌നി സംബന്ധമായ തകരാറുകള്‍

കിഡ്‌നി പ്രശ്‌നങ്ങള്‍ ഉള്ളവര്‍ അയമോദകം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ഇതുണ്ടാക്കുന്ന പ്രതിസന്ധി വലിയ ആരോഗ്യപ്രശ്‌നങ്ങളിലേക്കും നയിച്ചേക്കാം. മൂത്രത്തില്‍ കല്ലു പോലുള്ള രോഗം ഉള്ളവര്‍ അയമോദകത്തിന്റെ ഉപയോഗം പരമാവധി കുറയ്ക്കുന്നതാണ് നല്ലത്.

Loading...

Leave a Reply

Your email address will not be published.

More News