Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 11:13 pm

Menu

Published on June 5, 2018 at 3:16 pm

കെ എഫ് സി ഇനി എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം

homemade-kfc-recipe

മുതിർന്നവർക്കും കുട്ടികൾക്കും ഏറെ പ്രീയപ്പെട്ട കെ എഫ് സി മനസ്സറിഞ്ഞു കഴിക്കുമ്പോയേക്കും ഏകദേശം കീശ കാലിയായിരിക്കും. എന്നാൽ ഇനി മുതൽ കെ എഫ് സി വീട്ടിലും തയ്യാറാക്കാം. അതിനായി ആവശ്യമായ സാധനങ്ങൾ ഇവയാണ്.

1. ചിക്കന്‍ തൊലിയോട് കൂടി – എട്ട് കക്ഷണങ്ങളായി മുറിച്ചത് (700ഗ്രാം)
2. മൈദാ – 2 കപ്പ്‌
3. കോൺഫ്ലവര്‍ – 2 കപ്പ്
4. റൊട്ടി പൊടി (ബ്രെഡ് ക്രംസ്)
5. മുട്ട – 4
6. മില്‍ക്ക് – അര ലിറ്റർ
7. കോൺഫ്ലെക്സ് – ഒരു കപ്പ്‌
8. തൈര് – 3 ടീസ്പൂൺ
9. ഒരു നാരങ്ങ പിഴിഞ്ഞത്
10. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
11. മുളക് പൊടി – അര ടീസ്പൂൺ
12. കുരുമുളക് പൊടി – ഒരു നുള്ള്
13. ഉപ്പ് ആവശ്യത്തിന്
14. സണ്‍ഫ്ലവര്‍ ഓയില്‍ – വറുക്കാന്‍ ആവശ്യത്തിന്

തയ്യാറാക്കുന്ന രീതി

∙ഏകദേശം 700 ഗ്രാം വരുന്ന ചിക്കന്‍ തൊലി കളയാതെ 8 ആയി മുറിച്ചു വരഞ്ഞു വെക്കുക .

∙ ഒരു ബൗളില്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇടുക. തൈര്, നാരങ്ങ ജ്യൂസ്‌, ഉപ്പ് ,കുരുമുളക് പൊടി, മുളകു പൊടി , അര കപ്പ് മൈദ, അര കപ്പ് കോൺഫ്ലവർ എന്നിവ ഇട്ട് ഒരു മുട്ടയും ചേര്‍ത്ത് നന്നായി മിക്സ്‌ ചെയ്ത് ഒരു ബാറ്റര്‍ ഉണ്ടാക്കുക.

∙ ഇതിലേക്ക് ചിക്കന്‍ ഇട്ടുമിക്സ്‌ ചെയ്തു 20 മിനിറ്റ് ഫ്രിഡ്ജില്‍ കവര്‍ ചെയ്തു വെക്കുക.

∙ ബാക്കി വന്ന മൈദാ, കോണ്‍ഫ്ലവര്‍, കോണ്‍ഫ്ലെക്സ്, റൊട്ടിപൊടി അല്പം ഉപ്പു മിക്സ്‌ ചെയ്തു ഒരു ഉണങ്ങിയ പത്രത്തില്‍ ഇട്ടു മിക്സ്‌ ചെയ്തു മാറ്റി വെക്കുക.

∙4 മുട്ടയിലെ ബാക്കി വന്ന 3 മുട്ടയും പാലും നന്നായി ബീറ്റ് ചെയ്തു ഒരു ബൗളില്‍ വെക്കുക.

∙ഇനി ബാറ്ററില്‍ മിക്സ്‌ ചെയ്ത ചിക്കന്‍ എടുത്തു ആദ്യം മുട്ടയില്‍ മുക്കി പിന്നെ കോൺ ഫ്ലെക്സ്, മൈദാ, റൊട്ടി പൊടി മിശ്രിതത്തില്‍ മുക്കി വറുത്തു കോരുക .

ശേഷം ഫിംഗർ ചിപ്സ് , ടുമാറ്റോ കെച്ചപ്പിനൊപ്പം ആസ്വദിച്ചു കഴിക്കാവുന്നതാണ്.

Loading...

Leave a Reply

Your email address will not be published.

More News