Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: രൂപയുടെ മൂല്യം എക്കാലത്തേയും താഴ്ന്ന നിലയിൽ. ഡോളറിനെതിരെ 69 രൂപ നിലവാരത്തിനടുത്താണ് രൂപയുടെ മൂല്യം. കഴിഞ്ഞ ദിവസത്തെ ക്ലോസിങ് നിരക്കായ 68.61 രൂപയിൽനിന്ന് 68.89 നിലവാരത്തിലേയ്ക്കാണ് മൂല്യമിടിഞ്ഞത്. ഇതിനുമുമ്പ് 2013 ഓഗസ്റ്റിലാണ് രൂപയുടെ മൂല്യം 68.82 നിലവാരത്തിലെത്തിയത്.
അതേസമയം, സെൻസെക്സ് 58.80 പോയിൻറ് ഇടിഞ്ഞ് 35,158.31ലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 32.95 പോയിൻറ് ഇടിഞ്ഞ് 10,638.45ലുമാണ് വ്യാപാരം ആരംഭിച്ചത്. ഇന്നത്തെ രൂപയുടെ ഇടിവ് ഫോറെക്സ് വിപണികളിൽ ഇടപെടാൻ ആർബിഐയിൽ സമ്മർദമുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ദർ പറയുന്നു.
രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഗൾഫ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് പണമയക്കുന്ന പ്രവാസികൾക്ക് വൻ നേട്ടമാണുണ്ടായിരിക്കുന്നത്.
Leave a Reply