Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 5, 2025 12:37 pm

Menu

Published on June 29, 2018 at 3:12 pm

തടി കുറയ്ക്കാനും ച്യുയിങ്ങ്ഗം

how-to-lose-weight-with-chewing-gum

ച്യുയിങ്ങ്ഗം എപ്പോഴും ചവച്ചുകൊണ്ടിരിക്കുന്നവരും അതുപോലെതന്നെ തീരെ ഇഷ്ടമില്ലാത്തവരും ഉണ്ട്. എപ്പോഴും ചവച്ചുകൊണ്ടിരിക്കുന്നവരെ സന്തോഷിപ്പിക്കുന്നതും. ഇഷ്ടമില്ലാത്തവരെ ഒരുവട്ടമെങ്കിലും ചാവക്കാൻ സമ്മർഷപ്പെടുത്തുന്നതുമായ ഒരു കാര്യമാണ് ഇപ്പോൾ ജപ്പാനിൽ നിന്നും ഒരുകൂട്ടം ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.

സംഗതി മറ്റൊന്നുമല്ല ച്യുയിങ്ങ്ഗം ചവക്കുന്നതുമൂലം മുഖത്തിന്റെ വ്യായാമം മാത്രമല്ല. മറിച് ചൂയിംഗ് ഗം വായിലിട്ടു കൊണ്ട് ദീര്‍ഘ നേരം നടക്കുകയാണെങ്കില്‍ ശരീരത്തില്‍ നിന്നും കൂടുതല്‍ കലോറി നഷ്ടമാകും എന്നാണു ഇവര്‍ പറയുന്നത്. വ്യായാമം ചെയ്യുന്നതിനിടയില്‍ അതുകൊണ്ട് ഒരു ചൂയിംഗ് ഗം കൂടിയൊന്നു വായിലിട്ട് നോക്കൂ ചിലപ്പോള്‍ കൂടുതല്‍ ഫലം ലഭിക്കുമെന്ന് ഇവര്‍ തറപ്പിച്ചു പറയുന്നു.

21 മുതല്‍69 വയസ്സിനിടയില്‍ പ്രായമുള്ള 46 ആളുകളിലാണ് ജപ്പാനില്‍ ഈ പരീക്ഷണം നടത്തിയത്. ഇതില്‍ സ്ത്രീകളും പുരുഷന്മാരും ഉണ്ടായിരുന്നു. ആഴ്ചയില്‍ ഇവര്‍ ഒന്നില്‍ കൂടുതല്‍ തവണ ചൂയിംഗ് ഗം കഴിക്കുന്നവര്‍ ആയിരുന്നു. ഇവര്‍ രണ്ടു ഗ്രൂപ്പുകളായി തരം തിരിച്ചായിരുന്നു പരീക്ഷണം. ഇതിലാദ്യത്തെ ഗ്രൂപ്പില്‍ ഉള്ളവര്‍ പതിനഞ്ചു ദിവസം രണ്ടു ചൂയിംഗ് ഗം വീതം ഉപയോഗിച്ചു. എന്നാല്‍ രണ്ടാമത്തെ ഗ്രൂപ്പുകാര്‍ ചൂയിംഗ് ഗംമില്‍ അടങ്ങിയിട്ടുള്ള വസ്തുക്കള്‍ വെള്ളത്തിനൊപ്പം കുടിക്കുകയാണ് ചെയ്തത്. എല്ലാവരും പതിനഞ്ചു മിനിറ്റ് വീതം ഈ സമയം നടക്കുമായിരുന്നു. ഇവരുടെ ഹാര്‍ട്ട്‌ റേറ്റ് അടക്കം എല്ലാം ഈ സമയം അളന്നിരുന്നു. ഇതില്‍ നിന്നാണ് ഇവര്‍ ചൂയിംഗ് ഗം ഉപയോഗിച്ചു കൊണ്ട് നടക്കുമ്പോള്‍ അധികകലോറി നഷ്ടമാകുന്നുണ്ട് എന്ന് കണ്ടെത്തിയത്. എന്തായാലും ഈ പഠനത്തില്‍ തങ്ങള്‍ക്ക് ഇനിയുമേറെ മുന്നോട്ട് പോകാനുണ്ട് എന്നാണു ഇതിനു നേതൃത്തം നല്‍കിയ ഗവേഷകര്‍ പറയുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News