Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 4, 2024 12:14 pm

Menu

Published on April 24, 2013 at 6:45 am

എല്‍.ഐ.സി 8,000 കോടിയുടെ ഓഹരി വിറ്റു

lic-sold-8000crore-share

നിഫ്റ്റിയിലെ 50 ഓളം ബ്ളൂചിപ്പ് കമ്പനികളില്‍ 27 എണ്ണത്തിലായുണ്ടായിരുന്ന എണ്ണായിരം കോടിയോളം രൂപയുടെ ഓഹരികള്‍ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍.ഐ.സി വിറ്റഴിച്ചു.
ഡിസംബര്‍ 31 വരെയുള്ള കണക്കനുസരിച്ച് നിഫ്റ്റിയില്‍ വ്യാപാരം ചെയ്തിരുന്ന കമ്പനികളില്‍ 2.33 ലക്ഷം കോടി രൂപക്കുള്ള ഓഹരികളാണ് എല്‍.ഐ.സിക്കുണ്ടായിരുന്നത്. ഇതിലൊരു ഭാഗം ഓഹരികള്‍ കൈയൊഴിഞ്ഞ് ലാഭമെടുക്കുകയാണ് എല്‍.ഐ.സി ചെയ്തതെന്നാണ് കരുതുന്നത്. അതേസമയം, ഇതേകാലയളവില്‍ മറ്റൊരു നാലായിരം കോടി രൂപയുടെ ഓഹരികള്‍ ഇവര്‍ വാങ്ങിക്കൂട്ടിയിട്ടുമുണ്ട്. നിഫ്റ്റിയിലെ കമ്പനികളില്‍ ഐ.ടി.സിയിലായിരുന്നു ഏറ്റവുമധികം നിക്ഷേപം -27326 കോടി, രണ്ടാം സ്ഥാനത്ത് ആര്‍.ഐ.എല്‍ ആയിരുന്നു- 21659 കോടി.

Loading...

Leave a Reply

Your email address will not be published.

More News