Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 2, 2024 10:19 am

Menu

Published on April 24, 2013 at 6:50 am

സ്വര്‍ണവിലയില്‍ മാറ്റമില്ല: പവന് 20,600 രൂപ

no-change-in-goldrate

കൊച്ചി: സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 20,600 രൂപയാണ് വില. ഗ്രാമിന് 2575 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ചൊവ്വാഴ്ച പവന് 200 രൂപ വര്‍ധിച്ചിരുന്നു. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. ആഗോള വിപണിയില്‍ സ്വര്‍ണവില തിരിച്ചുകയറുന്നതാണ് ആഭ്യന്തര വിണിയിലും പ്രതിഫലിക്കുന്നത്.

തിങ്കളാഴ്ച പവന് 400 രൂപ വര്‍ധിച്ച് 20,400 രൂപയിലെത്തിയിരുന്നു. കഴിഞ്ഞ ആഴ്ചയില്‍ വന്‍ ഇടിവ് വന്ന സ്വര്‍ണവിലയില്‍ വെള്ളിയാഴ്ച 280 രൂപ വര്‍ധിച്ച് 20,000 രൂപയിലെത്തുകയായിരുന്നു. കഴിഞ്ഞ ആഴ്ച സ്വര്‍ണ വില 19720 രൂപയിലെത്തിയിരുന്നു.

കഴിഞ്ഞവര്‍ഷം നവംബര്‍ 27ന് പവന് 24,540 രൂപയിലെത്തിയതാണ് കേരളത്തില്‍ സ്വര്‍ണത്തിന്റെ ഏറ്റവും ഉയര്‍ന്ന വില.

Loading...

Leave a Reply

Your email address will not be published.

More News