Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 4:10 am

Menu

Published on February 3, 2014 at 3:29 pm

ഒന്നാം ക്ലാസ്സുകാരനെ അദ്ധ്യാപകൻ അടിച്ചു കൊന്നു

1st-standered-student-dies-over-teacher-harassment

ജാര്‍ഖണ്ഡ്: ചോദിച്ച ചോദ്യത്തിനുത്തരം പറയാത്തതിന്  ഏഴുവയസ്സുകാരനായ വിദ്യാര്‍ത്ഥിയെ അദ്ധ്യാപകന്‍ അടിച്ചു കൊന്നു.റാഞ്ചി ബര്‍ഹേ ഗ്രാമത്തിലുള്ള രാജകീയ ഉത്ക്രമിത് മധ്യമ വിദ്യാലയത്തിലാണ് സംഭവം നടന്നത്. അദ്ധ്യാപകനായ മുഹമ്മദ് അര്‍ഷാദ് ഹുസൈനാണ്  ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ സുജിത് മുണ്ഡയെ അതിക്രൂരമായി മർദ്ദിച്ച് കൊന്നത്.വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്.ക്ലാസ്സിൽ മുഹമ്മദ്‌ ചോദിച്ച ചോദ്യത്തിന് ഉത്തരം നൽകാൻ സുജിത്തിനായില്ല. പിന്നീട് കുപിതനായ മുഹമ്മദ് കുട്ടിയെമുളവടികൊണ്ട്   മൃഗീയമായി മര്‍ദ്ദിക്കുകയായിരുന്നു. അവശനായിട്ടായിരുന്നു കുട്ടി വീട്ടിലെത്തിയത്. പുറം വേദനയായതിനാൽ  കുട്ടി രണ്ടു ദിവസം വീട്ടിൽ തന്നെയായിരുന്നു. ഞായറാഴ്ച രാവിലെ മരിക്കുകയും ചെയ്തു. സംഭവത്തിൽ അധ്യാപകനെതിരെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി.അദ്ധ്യാപകനെ സസ്പന്റ് ചെയ്തതായി ജില്ലാ വിദ്യാഭ്യാസ സൂപ്രണ്ട് അറിയിച്ചു. മൃതശരീരം പോസ്റ്റ്‌മോര്‍ട്ടത്തിനായി രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ കൊണ്ടുപോയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News