Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പീഡനശ്രമ കേസിൽ ബദരീനാഥ് ക്ഷേത്രത്തിലെ മലയാളിയായ മേല്‍ശാന്തിയെ പോലീസ് അറസ്റ്റ് ചെയ്തു.കണ്ണൂര്‍ പിലാത്തറ ചിറ്റന്നൂര്‍ വിളയംകോട് വൈക്കര ഇല്ലത്ത് കേശവന്‍ നമ്പൂതിരി (38)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഡൽഹി സ്വദേശിയായ 28 കാരിയായ നഴ്സിനെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഡൽഹിയിലെത്തിയ ഇയാൾ ഉച്ചക്ക് കാണണമെന്ന് പറഞ്ഞ് യുവതിയെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. മുറിക്കുള്ളിലെത്തിയ യുവതിയെ ഇയാൾ കടന്നുപിടിക്കാൻ ശ്രമിച്ചു.അവിടെ നിന്ന് ഓടി രക്ഷപെട്ട യുവതി പോലീസിൽ പരാതി നൽകി.യുവതിയുടെ പിതാവിന് ബദരിനാഥില്‍ സ്വന്തമായി ഹോട്ടല്‍ ഉണ്ട്. അതിനാല്‍ മേല്‍ശാന്തിയെ യുവതിക്ക് നേരത്തെ തന്നെ പരിചയമുണ്ടായിരുന്നു. മെഹ്‌റോളിയിലെ ഹോട്ടലില്‍ വെച്ച് ഇയാളെയും സഹായിയെയും അറസ്റ്റ് ചെയ്യുമ്പോൾ അവർ മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു.അറസ്റ്റിനു ശേഷം ഇയാളെ മേൽശാന്തി സ്ഥാനത്തുനിന്നും സസ്പെൻഡ് ചെയ്തു. ബദരീനാഥ് ക്ഷേത്രം തുറക്കുന്ന തിയ്യതി നിശ്ചയിക്കാനാണ് കേശവൻ നമ്പൂതിരി ഡൽഹിയിലെത്തിയതെന്ന് ഇയാളെ അറിയാവുന്ന ചിലർ പറഞ്ഞു.
–
–
–
–
–
Leave a Reply