Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2024 10:10 pm

Menu

Published on May 24, 2013 at 6:25 am

841,000 നിസാന്‍ കാറുകള്‍ തിരികെ വിളിക്കുന്നു

nissan-recalls-841000-cars

ടോക്കിയോ : സ്റ്റീയറിംഗ് വീലില്‍ തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ നിസാന്‍ ലോകവ്യാപകമായി 841,000 കാറുകള്‍ തിരികെ വിളിക്കുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ കാര്‍നിര്‍മ്മാതാക്കളായ നിസാന്‍ 2002-06 കാലയളവില്‍ ബ്രിട്ടന്‍, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിര്‍മ്മിച്ച നിസാന്‍ മൈക്ര കാറിന്റെ ചില മോഡലുകളും, ഇതേ കാലയളവില്‍ ജപ്പാനില്‍ നിന്ന് പുറത്തിറക്കിയ ക്യൂബ്‌ എന്ന മോഡലുമാണ് തിരികെ വിളിക്കുന്നത്‌…. ജപ്പാന്‍, യൂറോപ്പ്‌, ഏഷ്യ, ഓഷ്യാനിയ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, മദ്ധ്യപൂര്‍വേഷ്യ എന്നിവിടങ്ങളില്‍ നിന്നാണ് കാറുകള്‍ തിരിച്ച് വിളിക്കുക.
സ്റ്റീയറിംഗ് വീല്‍ ഘടിപ്പിച്ചിരിക്കുന്ന ബോള്‍ട്ട് കൃത്യമായി മുറുകാത്തതാണ് തകരാറിന് കാരണം. എന്നാല്‍ ഇതുമൂലം ഇതുവരെ അപകടമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് നിസാന്‍ പ്രസ്താവനയില്‍ അറിയിച്ചു.തിരികെ വിളിക്കുന്ന കാറുകളുടെ ബോള്‍ട്ട് മുറുക്കി നല്‍കുകയോ, അല്ലെങ്കില്‍ സ്റ്റീയറിംഗ് വീല്‍ പൂര്‍ണ്ണമായോ മാറ്റി നല്‍കും. ഒരു കാര്‍ റിപ്പയര്‍ ചെയ്യാന്‍ ഏകദേശം 40 മിനിറ്റ്‌ വേണ്ടിവരും.കഴിഞ്ഞ മാസം സ്പെയര്‍ ടയറിലെ തകരാറിനെത്തുടര്‍ന്ന് അമേരിക്കയില്‍ 123,000 അള്‍ട്ടിമ സെഡാന്‍ തിരിച്ചുവിളിക്കാന്‍ നിസാന്‍ തീരുമാനിച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News