Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:09 pm

Menu

Published on May 7, 2014 at 3:28 pm

സ്ത്രീധനം നൽകാതിരുന്നതിൻറെ പേരിൽ ഭർത്താവ് ഗർഭിണിയായ ഭാര്യയെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു

nepalese-man-sets-pregnant-wife-on-fire-in-dowry-demand

ന്യൂഡല്‍ഹി :സ്ത്രീധനം നൽകാതിരുന്നതിൻറെ പേരിൽ ഗർഭിണിയായ ഭാര്യയെ ഭർത്താവ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി.സംഭവത്തിൽ ഫരീദ് ഷെയ്ഖിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യയിലെ മിയാപ്പൂരിൽ റിഹാന ഷെഖ് ധഫാളി എന്ന ഇരുപത്തിയഞ്ചുകാരിയെയാണ് കൈകൾ ബന്ധിച്ച ശേഷം ഭർത്താവ് തീകൊളുത്തി കൊല്ലാൻ ശ്രമിച്ചത്.ഈ സമയം യുവതി ഏഴു മാസം ഗർഭിണിയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ റിഹാനയെ ഉടൻ തന്നെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചു.കുഞ്ഞിനെ നഷ്ടപ്പെട്ടെങ്കിലും റിഹാനയ്ക്ക് ജീവൻ തിരിച്ചു കിട്ടി.തന്നെ ഭർത്താവ് സ്ഥിരമായി മർദ്ദിക്കാറുണ്ടെന്ന് യുവതി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.ആശുപത്രിയിലെത്തിച്ച ഭർത്താവിൻറെ ബന്ധുക്കൾ റിഹാന സ്വയം തീകൊളുത്തിയതാണെന്നാണ് അറിയിച്ചത്.ആശുപത്രിയിലായ മകളെ കാണാനായി റിഹാനയുടെ പിതാവ് ഷേഖ് ധഫാലി മിയാപ്പൂരിലെത്തി അവളെ നേപ്പാളിലേക്ക് കൊണ്ടു പോയി.അതിനു ശേഷമാണ് സംഭവങ്ങളുടെ സത്യാവസ്ഥ പുറത്ത് വന്നത്.യുവതി ഇപ്പോൾ കാഠ്മണ്ഡുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

Loading...

Comments are closed.

More News