Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 26, 2026 9:39 am

Menu

Published on May 14, 2014 at 12:02 pm

നറുക്കെടുപ്പില്‍ ജയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി നടിയെ ബലാത്സംഗം ചെയ്ത ആള്‍ദൈവം അറസ്റ്റില്‍

with-promise-of-a-flat-tantrik-raped-and-conned-tv-actress

മുംബൈ:  നറുക്കെടുപ്പില്‍ ജയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി ടിവി സീരിയല്‍ നടിയെ  ബലാത്സംഗം ചെയ്ത ആള്‍ ദൈവം ഇസ്മായീല്‍ ഖാന്‍  അറസ്റ്റിൽ. ഫ്‌ളാറ്റ് നറുക്കെടുപ്പില്‍ ജയിപ്പിക്കാമെന്ന്വാഗ്ദാനം നല്‍കിയാണ് ഇരുപത്തിയേഴുകാരിയായ നടിയെ ബലാത്സംഗം ചെയ്തത്.ഇതുകൂടാതെ നടിയെ മാസങ്ങളായി ആള്‍ദൈവവും കൂട്ടാളികളും ചൂഷണം ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. നടിയില്‍ നിന്ന് ഇസ്മായീല്‍ ഖാന്‍ 26 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. മാസങ്ങളോളമായി മഹാരാഷ്ട്ര ഹൗസിംഗ് ആന്‍ഡ് ഏരിയ ഡവലപ്പ്‌മെന്റ് അതോറിറ്റിയുടെ ഫ്‌ളാറ്റ് കിട്ടാനായി നടി ശ്രമം തുടരുകയായിരുന്നു. ഇത് മനസ്സിലാക്കിയവര്‍ നടി സാമ്പത്തികമായും ശാരീരികമായു ചൂഷണം ചെയ്യുകയായിരുന്നു. ഫ്‌ളാറ്റ് ലോട്ടറി കിട്ടുമെന്ന് വാഗ്ദാനവുമായി നടിയെ ആദ്യം സമീപിച്ചത് ഭഗവാന്‍ദാസാണ്. ഇദ്ദേഹം നടിയെ കൊണ്ട് പല ക്രിയകളും ചെയ്യിച്ചു. തുടര്‍ന്ന് ഫ്‌ലാറ്റ് ലോട്ടറി ഉറപ്പ് വരുത്താനായി കൂടുതല്‍ ശക്തിയുള്ള മറ്റൊരു ആള്‍ദൈവത്തിന്റെ അടുത്ത് ഭഗവാന്‍ദാസ് നടിയെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.രണ്ടാം സായി ബാബ എന്നറിയപ്പെടുന്ന ഇസ്മയില്‍ അസിം ഖാന്‍ പണം കൈക്കലാക്കിയ ശേഷം നടിയെ ബലാത്സംഗം ചെയ്ത് പണവുമായി മുങ്ങുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News