Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2026 7:35 pm

Menu

Published on May 22, 2014 at 1:41 pm

മകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പിതാവ് മൃതദേഹത്തിൻറെ ഫോട്ടോ ഫേസ്ബുക്കിലിട്ടു.

man-murdered-his-own-daughter-after-posts-photo-on-facebook

മാനില : മകളെ കഴുത്തറുത്ത് കൊന്ന ശേഷം മൃതശരീരത്തിൻറെ ഫോട്ടോ പിതാവ് ഫേസ്ബുക്കിലിട്ടു. ബർഗണ്ടി നിവാസിയായ മാർക് അൽവിൻ മാൻലിക്ലിക് ആണ് സ്വന്തം മകളെ കൊലപ്പെടുത്തിയത്. മാർകുമായി വഴക്കിട്ട് ഭാര്യ ക്യൂസോണ്‍ പ്രവിശ്യയിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി.എന്നാൽ അവർ കാനഡയിൽ തന്നെ താമസിച്ചിരുന്നു. ഭാര്യയോടുള്ള ഈ ദേഷ്യത്തിന് മാൻലിക്ലിക് 7 വയസ്സ് പ്രായമുള്ള സ്വന്തം മകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഫോട്ടോയെടുത്ത് ഭാര്യയെ കാണിക്കാനായി ഫേസ്ബുക്ക്മെസ്സേജായി ഭാര്യക്ക് അയച്ചു കൊടുത്തു. കൊലപാതക വിവരം പുറത്ത് വന്നപ്പോൾ മാൻലിക്ലികാണ് കൊല നടത്തിയതെന്ന് ബന്ധുക്കളാരും വിശ്വസിച്ചിരുന്നില്ല. പിന്നീട് ഭാര്യ പറഞ്ഞപ്പോഴാണ് സംഭവത്തിൻറെ സത്യാവസ്ഥ പുറത്ത് വന്നത്. പോലീസെത്തി നടത്തിയ പരിശോധനയിൽ കുട്ടിയെ കഴുത്തറുത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ കഴുത്തിൽ 6 കുത്തേറ്റ പാടുകളുമുണ്ട്.ഇയാൾ മയക്കുമരുന്നിനടിമയാണോ എന്ന് പോലീസിന് സംശയമുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News