Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 3:19 am

Menu

Published on March 19, 2018 at 3:15 pm

തൊണ്ണൂറുകാരിയായ അമ്മൂമ്മയെ ചെറുമകൾ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ പുറത്ത്…

elderly-woman-beaten-up-in-kannur

കണ്ണൂർ: തൊണ്ണൂറുകാരിയായ അമ്മൂമ്മയെ ചെറുമകൾ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ പുറത്ത്. കല്യാണി എന്ന വൃദ്ധയാണ് ചെറുമകളായ ദീപയിൽ നിന്ന് ക്രൂരമർദ്ദനത്തിനിരയായത്. ഇതിൻറെ വീഡിയോ അയക്കാരനായ ഷിഹാബ് സൈനി എന്നയാൾ വീഡിയോയിൽ പകർത്തി സോഷ്യൽ മീഡിയയിൽ ഇട്ടപ്പോഴാണ് പുറംലോകമറിയുന്നത്. ഇതോടെ ദീപയ്ക്കെതിരെ പോലീസ് സ്വമേധയാ കേസ്സെടുത്തു. കല്യാണിയെ പോലീസും ആരോഗ്യ പ്രവര്‍ത്തകരുമെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയി.ദീപയുടെ അമ്മ ജാനകിയുടെ അമ്മയാണ് മർദ്ദനത്തിനിരയായ കല്യാണി.



83,000 ആളുകളാണ് 14 മണിക്കൂറിനുള്ളില്‍ ജാനകിയമ്മയെ മര്‍ദ്ദിക്കുന്ന മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്തത്. വീഡിയോയില്‍ കണ്ടതിനെക്കാള്‍ ഭീകരമാണ് ജനകിയമ്മയുടെ അവസ്ഥയെന്ന് ബ്ലഡ് ഡോണേഴ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പറഞ്ഞു. ജാനകിയമ്മയെ മരക്കമ്പ് വെച്ചും കൈകൊണ്ടും മര്‍ദ്ദിക്കുന്നതുമാണ് വീഡിയോയിലുള്ളത്.കല്യാണിയാണ് വീട്ടിലെ ജോലികളെല്ലാം എല്ലാ ദിവസവും ചെയ്തിരുന്നതെന്ന് നാട്ടുകാർ പറയുന്നു.മര്‍ദ്ദിക്കുന്ന സമയത്ത്, നാട്ടുകാരായ സ്ത്രീകള്‍ ഉറക്കെ നിലവിളിക്കുന്നതും അടുത്ത വീട്ടില്‍ അഭയം പ്രാപിക്കുന്ന ജാനകി അമ്മ വീട്ടിലേക്ക് പോകാന്‍ വാശി പിടിക്കുമ്പോള്‍, അയല്‍വീട്ടുകാര്‍ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News