Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഹോട്ടലിൽ നിന്നും ചിക്കൻ ഫ്രൈയൊ കറിയോ വാങ്ങി കഴിക്കുമ്പോൾ ചിക്കൻ കഷണങ്ങൾ വളരെ സോഫ്റ്റ് ആയി തോന്നാറില്ലേ….??? തൊട്ടാൽ ഉടനെ മാംസം എല്ലിൽ നിന്നും പെട്ടെന്ന് തന്നെ ഇളകി വരുന്നതും കാണാം. വായിൽ വച്ചാൽ ചവയ്ക്കാൻ പോലും ബുദ്ധി മുട്ടേണ്ടി വരില്ല. അത്രയ്ക്കും സോഫ്റ്റ് ആകും പലപ്പോഴും. കഴിക്കാൻ ബുദ്ധിമുട്ടില്ലാത്തതിനാൽ കഴിക്കുന്നവർക്കും ഏറെ പ്രിയം ഹോട്ടൽ ഫുഡ് തന്നെ. കൃത്രിമമായ വസ്തുക്കൾ ഉപയോഗിക്കുന്നെണ്ടെന്നു നല്ല ബോധ്യമുണ്ടായിട്ടു പോലും ആരും ഹോട്ടൽ ചിക്കനും മറ്റു ഭക്ഷണങ്ങളും ഉപേക്ഷിക്കുന്നില്ല എന്നതിന് ഒരു കാരണം ഇതു തന്നെ ആണ്. എന്നാൽ എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ ഇതിനു കാരണം….??
‘Ethnic Health Court’ അംഗങ്ങൾ നടത്തിയ അന്വേഷണത്തിൽ എന്നാൽ അത്ര സുഖകരമല്ലാത്ത വിവരങ്ങളാണ് കണ്ടെത്താൻ സാധിച്ചത്.അന്യ സംസ്ഥാനങ്ങളിൽ നിന്നും വലിയ ലോറികളിൽ കൊണ്ട് വരുന്ന കോഴിയാണ് നമ്മുടെ നാട്ടിൽ എത്തുന്നത്. നമ്മുടെ ഹോട്ടലുകൾ കോഴി വാങ്ങുന്നതിൽ 95 ശതമാനവും ഇവ തന്നെ. ലോഡുകളാക്കി കോഴികളെ ലോറിയിൽ കേരളത്തിലേക്ക് എത്തുമ്പോൾ ഞെങ്ങിയും ഞെരുങ്ങിയും കുറെ കോഴികൾ ചത്ത് പോകാറുണ്ട്. ഇതു പലപ്പോഴും നമ്മൾ തന്നെ കാണാറുണ്ട്. അല്ലെ…..??? അപ്പോൾ ഇവർ ഈ കോഴികളെ എന്ത് ചെയ്യുന്നു…….?? അവയെ നഷ്ടപ്പെടുത്താൻ മൊത്തക്കച്ചവടക്കാർ ഒരിക്കലും തയ്യാറാകാറില്ല. അതിനാൽ അവർ ഇത് കോഴി കടക്കാർക്ക് തന്നെ കുറഞ്ഞ വിലയ്ക്ക് വിൽക്കും.
നമ്മൾ നേരിട്ട് കോഴി വാങ്ങാൻ ഈ കടക്കാരുടെ അടുത്ത് ചെന്നാൽ നമ്മുടെ മുന്നിൽ വച്ചാണ് കോഴികളെ കൊന്ന് അറുത്തു നൽകുന്നത്. അതിനാൽ അതിൽ അവരുടെ അടവ് നടക്കില്ല. അതുകൊണ്ട് വൻ തോതിൽ കോഴികളെ വാങ്ങുന്ന ഹോട്ടലുകൾക്കോ കല്യാണആവശ്യങ്ങൾക്കോ മറ്റു പാർട്ടികൾക്കോ ഉള്ള ഓർഡർ വരുമ്പോൾ ഇവർ ആ ചത്ത കോഴികളെ അതിന്റെ കൂടെ വിൽക്കും. നൂറു കോഴികൾ വാങ്ങുന്നവർക്ക് 90 ജീവനുള്ള കോഴികളെ അറുത്തു എടുക്കുമ്പോൾ അതിനൊപ്പം ചത്തിട്ടു മണിക്കൂറുകൾ ആയ 10 കോഴികളെ കൂടി അറുത്തു ചേർക്കും. ഈ വക കാര്യങ്ങൾ എല്ലാ ഹോട്ടൽ ഉടമകൾക്കും അറിയാം. പക്ഷെ അവർ പ്രതികരിക്കാറില്ല. കാരണം ഇതെല്ലാം കോഴി ബിസിനസ്സിന്റെ ഭാഗമാണെന്നു അവർക്ക് നന്നായി അറിയാം. എന്നാൽ ഇതൊന്നും അറിയാതെ പാവം നമ്മൾ അവർ കലർത്തിയ കളറും വിഷവും ഒക്കെ ഇട്ട് കൊഴുപ്പിച്ച ആ ‘അഴുകിത്തുടങ്ങിയ കോഴിക്കഷണങ്ങൾ’ ഏറെ രുചിയോടെ അകത്താക്കും. കഴിക്കുന്നവന് ഭാഗ്യമുണ്ടെങ്കിൽ മാത്രം അവൻ രക്ഷപ്പെടും….. ഇല്ലെങ്കിൽ അവന്റെ യോഗം പോലെ ബാക്കി എല്ലാം അവൻ തന്നെ അനുഭവിക്കും.
–
Credit- Ethnic Health Court
Leave a Reply