Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:07 pm

Menu

Published on June 21, 2014 at 10:39 am

വിസ തട്ടിപ്പ് കേസിൽ ദമ്പതിമാർ അറസ്റ്റിൽ

visa-fraud-case-couples-arrested

മംഗലാപുരം : വിസ തട്ടിപ്പ് കേസിൽ ദമ്പതിമാരെ പോലീസ് അറസ്റ്റ് ചെയ്തു. മൈസൂര്‍ സരസ്വതീപുരം സ്വദേശികളായ ഹരിശ്ചന്ദ്ര റാവു, ഭാര്യ രചന എന്നിവരെയാണ് പാണ്ടേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്.മംഗലാപുരത്തെ ഫോട്ടോഗ്രാഫറായ അരവിന്ദ്‌ എന്നയാളുടെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. അമേരിക്കയിലേക്ക് വിസ നല്കാമെന്നു പറഞ്ഞ് മുപ്പതോളം ഫോട്ടോഗ്രാഫര്‍മാരില്‍നിന്നായി 12 ലക്ഷത്തോളം രൂപയായിരുന്നു ഇവർ തട്ടിയെടുത്തത്.അമേരിക്കയിലേക്ക് പോകുന്നതിനുമുമ്പായി വിസയോടൊപ്പം പണവും തിരിച്ചുനല്കുമെന്ന വാഗ്ദാനത്തിലായിരുന്നു ഇവർ പണം വാങ്ങിയിരുന്നത്.അമേരിക്കയിലെ ‘ഇന്‍ഫോസിസ്’ അതിന്റെ കളര്‍ വേള്‍ഡ് എന്ന പദ്ധതിയിലേക്ക് ഫോട്ടോഗ്രാഫര്‍മാരെ ആവശ്യമുണ്ടെന്ന് പറഞ്ഞ് മംഗലാപുരത്തെ അരവിന്ദിനെയാണ് ഇവർ ആദ്യമായി സമീപിച്ചിരുന്നത്. പിന്നീട് ഇയാള്‍ വഴി 30 ഫോട്ടോഗ്രാഫര്‍മാരെ ദമ്പതിമാർ പറ്റിച്ചു.പണം നല്കി മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരുവിവരവുമില്ലാത്തതിനെത്തുടര്‍ന്ന് മറ്റ് ഫോട്ടോഗ്രാഫര്‍മാര്‍ അരവിന്ദിനെ സമീപിച്ചു. ഇതിനെ തുടർന്ന് അരവിന്ദ് ദമ്പതിമാരുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇവരെ കുറിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല.പിന്നീട് അരവിന്ദ് കോടതിയിൽ കേസ് കൊടുത്തു.ഇതോടെ പ്രതികളെ ഉടന്‍ പിടിക്കാന്‍ കോടതി ഉത്തരവിടുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവരെ മൈസൂരിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Loading...

Comments are closed.

More News