Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്: ചെറുകിട ഐ.ടി കമ്പനികളുടെ കൂട്ടായ്മയായ CAFIT Square തുടക്കം കുറിക്കുകയാണ്. കാലിക്കറ്റ് ഫോറം ഫോർ ഐടി (കാഫിറ്റ്) യുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഐ.ടി പാർക്ക് ഹൈലൈറ്റ് ബിസിനസ് പാർക്കിൽ സെപ്തംബർ 20 ന് വൈകിട്ട് 6 മണിക്ക് ബഹു. മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി ഉദ്ഘാടനം നിർവഹിക്കും.
ആയിരങ്ങൾക്ക് തൊഴിലവസരസാധ്യത ഒരുക്കുന്ന ഇത്തരമൊരു സംരംഭം രാജ്യത്ത് ഇത് ആദ്യമായിട്ടാണെന്നാണ് നാസ്കോം സാക്ഷ്യപ്പെടുത്തുന്നത്. ഏറെ വർഷത്തെ പരിചയ സമ്പന്നത നേടിയ ഐ.ടി കമ്പനികളിൽ 10 പേരായ Baabte, TechnoBeans, Vinam Solutions, Web Namaste, Advana, Software Associates, Nucore, iBird, Cambridge Ventures, Codelattice എന്നീ കമ്പനികളാണ് ഹൈലൈറ്റ് ബിസിനസ് പാർക്കിൽ പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. ഇതു കൂടാതെ നാല് കമ്പനികൾ കൂടെ ഉടൻ സജ്ജമാകുന്നതാണെന്ന് കാഫിറ്റ് സിഇഒ എം.ടി. രാമകൃഷ്ണൻ അറിയിച്ചു.
‘സ്റ്റാർട്ട് അപ്പ് വില്ലേജ്’ മാതൃകയിൽ യുവ സംരംഭകർക്ക് പുതിയ കമ്പനി ആരംഭിക്കാൻ അവസരമൊരുക്കി ഒരു ‘ഇന്നൊവേഷൻ സോണ്‍’ കൂടെ കാഫിറ്റ് ആരംഭിക്കുന്നുണ്ട്. ഹൈലൈറ്റ് ബിസിനസ് പാർക്കിൽ തന്നെ ആണ് ഇന്നൊവേഷൻ സോണും പ്രവർത്തിക്കുക. യുവ സംരംഭകർക്ക് പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കുന്നതിനുള്ള സഹായം ഈ പദ്ധതി വഴി ലഭ്യമാകുന്നതാണ്. 40-ഓളം കമ്പനികൾ ആരംഭിക്കാനുള്ള സ്ഥല സൗകര്യം 6 മാസത്തേക്ക് തീർത്തും സൗജന്യമായി കാഫിറ്റ് നൽകുന്നതാണ്. ഇതിനോടകം തന്നെ നിരവധി പേർ പുത്തൻ ആശയങ്ങളുമായി കാഫിറ്റിനെ സമീപിച്ചു കഴിഞ്ഞു.
മുഴുവൻ കമ്പനികളും പ്രവർത്തനമാരംഭിക്കുന്നതോടെ കോഴിക്കോടിന്റെ ഐ.ടി സ്വപ്നങ്ങൾക്ക് ചിറകു വിരിക്കും…
സ്വപ്ന സംരംഭ സാക്ഷാത്ക്കാരത്തിന് കാഫിറ്റ് സ്ക്വയറുമായി ബന്ധപ്പെടാൻ CafIT Square എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
കാഫിറ്റ് സ്ക്വയർ ഫേസ്ബുക്ക് പേജ് www.facebook.com/cafitsquare
Leave a Reply