Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലോകത്ത് പ്രമേഹ ബാധിതരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിച്ചു വരികയാണ് .ഇന്ത്യയിൽ തന്നെ 4.5 മില്ല്യണ്‍ ആളുകളാണ് പ്രമേഹത്തിന് അടിമയായിട്ടുള്ളത്.ഒരു വ്യക്തിയുടെ രക്തത്തില്‍ ഗ്ലൂക്കൊസിന്റെ അളവ് കൂടിയ അവസ്ഥയെയാണ് പ്രമേഹം എന്നു പറയുന്നത്. ശരീരത്തില്‍ ഇന്‍സുലിന്‍ ഹോര്‍മോണ്‍ അളവിലോ ഗുണത്തിലോ കുറവായാല്‍ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു. ഇത് രക്തത്തില്‍ ഗ്ലൂക്കോസിന്റെ നില കൂടാന്‍ കാരണമാകും. രക്തഗ്ലൂക്കോസിന്റെ അളവ് ഒരുപരിധിയിലധികമായാല്‍ മൂത്രത്തില്‍ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. ഓരോ എട്ടു സെക്കന്‍ഡിലും പ്രമേഹം കാരണം ഒരാള്‍ മരണമടയുന്നു. ഈ രോഗാവസ്ഥയാണ് പ്രമേഹം.ഭക്ഷണരീതികളും എക്സസൈസിൻറെ കുറവും മാനസീക സങ്കർഷണങ്ങളുമാണ് പ്രമേഹം പിടിപെടാനുള്ള പ്രധാന കാരണം. ചിട്ടയായ രീതിയിലുള്ള ഭക്ഷണക്രമവും എക്സസൈസും ആണ് ഒരു പ്രമേഹരോഗി പ്രാവർത്തികമാക്കേണ്ടത് അത്യാവശ്യമാണ് .ഏറ്റവും പ്രധാനം കൊടുക്കേണ്ടത് ഭക്ഷണങ്ങൾ തന്നെയാണ്.ഒരു പ്രമേഹ രോഗി ഭക്ഷണങ്ങൾ തികഴിക്കുന്നതിലും ശ്രദ്ധപുലർത്തേണ്ടത് അത്യാവശ്യമാണ്.ഒരു പ്രമേഹ രോഗി പാലിക്കേണ്ട ആഹാരക്രമങ്ങളാണ് ഇവിടെ വിവരിക്കുന്നത്.അവ ഓരോന്നും എന്തൊക്കെയാണെന്ന് നോക്കാം…
പ്രമേഹ രോഗികൾ നിത്യവും ചെയ്യേണ്ട ആഹാരക്രമങ്ങൾ
രാവിലെ 6 മണിക്ക്
വെള്ളത്തിൽ അര ടീസ് പൂണ്‍ ഉലുവപ്പൊടി കലർത്തി കഴിക്കുക.
7 മണിക്ക്
പഞ്ചസാര ചേർക്കാത്ത ചായ – ഒരു കപ്പ് – കൂടെ ഒന്നോ രണ്ടോ മാരി ബിസ്കറ്റ് കഴിക്കാം.
8.30 ന്
ഒരു പ്ലേറ്റ് ഉപ്പുമാവോ ഓട്സോ കഴിക്കാം. കൂടെ മുളപ്പിച്ച പയർ, അരകപ്പ് പാട കലരാത്ത പാൽ (100 ml). എന്നിവ കഴിക്കാം .
10.30 ന്
ഒരു ചെറിയ പഴമോ പഞ്ചസാര കലരാത്ത ഒരു കപ്പ് കട്ടികുറഞ്ഞ മോരോ നാരങ്ങാ വെള്ളമോ കഴിക്കാം.
ഉച്ചയ്ക്ക് ഒരു മണിക്ക്
ധാന്യങ്ങൾചേർത്തുണ്ടാക്കിയ ചപ്പാത്തി രണ്ട് എണ്ണം വീതം കഴിക്കാം , ഒരു കപ്പ് ചോറ്,ഒരു കപ്പ് പയറുവർഗ്ഗങ്ങൾ , ഒരു കപ്പ് തൈര് ,അര കപ്പ് സോയാബീനോ ചീസോ ,ഒരു കപ്പ് ഭക്ഷണമായി ഉൾപ്പെടുത്താം.
വൈകീട്ട് 4 മണി
ഒരു കപ്പ് പഞ്ചസാര ചേർക്കാത്ത ചായ കുടിക്കുക കൂടെ മധുരം കുറഞ്ഞ ഒന്നോ രണ്ടോ ബിസ്കറ്റോ റോസ്സ്റ്റോ കഴിക്കാം.
6 മണി
ഒരു കപ്പ് സൂപ്പ് .
രാത്രി 8.30 ന്
ധാന്യങ്ങൾചേർത്തുണ്ടാക്കിയ ചപ്പാത്തി രണ്ട് എണ്ണം വീതം കഴിക്കാം.ഒരു കപ്പ് ചേറ് ,അരകപ്പ് ചീര ,ഒരു പ്ലേറ്റ് സാലഡ്.
ഇവ കൂടാതെ നിങ്ങൾക്ക് വിശപ്പ് തോന്നുമ്പോൾ വേവിക്കാത്ത പച്ചക്കറികൾ, സാലഡ് ,കട്ടൻ ചായ ,നേർപ്പിച്ച സംഭാരം ,നാരങ്ങാ വെള്ളം ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
പ്രമേഹരോഗികള്‍ ശ്രദ്ധിക്കേണ്ട മറ്റ് പ്രധാന കാര്യങ്ങൾ
– ഭക്ഷണത്തിൽ ധാന്യങ്ങൾ ,ഓട്സ് ,ചോളം ,തുടങ്ങിയ ഫൈബർ കൂടുതൽ അടങ്ങിയ ആഹാര പദാർഥങ്ങൾ ഉൾപ്പെടുത്താം.
– കാർബോ ഹൈട്രെറ്റ്സിൻറെയും പ്രോട്ടീനിൻറെയും കലവറയായ പാൽ ആഹാരത്തിൽ ഉൾപ്പെടുത്താം.ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാൻ സഹായിക്കും.
– നാരുകളടങ്ങിയ പച്ചക്കറി വിഭവങ്ങളായ കടല ,പയർ ,കോളി ഫ്ലെവർ ,ചീര തുടങ്ങിയവ ഭക്ഷനത്തിലുൾപ്പെടുത്തുക.
കടുകെണ്ണ ,കൊഴുപ്പടങ്ങിയ മത്സ്യങ്ങൾ,നിലക്കടല തുടങ്ങിയ മുതലായ ഒമേഗ 3 അടങ്ങിയ ഭക്ഷണ പദാർഥങ്ങളെ ഭക്ഷണത്തിലുൾപ്പെടുത്തുന്നത് നന്നായിരിക്കും. കൊളസ്ട്രോളിനെയും ട്രാൻസ് ഫാറ്റിനെയും കുറയ്ക്കാൻ ഇവയ്ക്ക് സാധിക്കും.

– പപ്പായ ,ആപ്പിൾ സബര്‍ജന്‍,ഓറഞ്ച്,പേരക്ക തുടങ്ങിയ പഴവർഗ്ഗങ്ങൾ കഴിക്കുന്നത് ഏറെ ഗുണം ചെയ്യും.അതുപോലെ മാങ്ങ,പഴം,മുന്തിരി തുടങ്ങിയ പഴങ്ങൾ കഴിക്കരുത്.കാരണം ഇവ ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിരിക്കുന്ന പഴവർഗ്ഗങ്ങളാണ്.
പ്രമേഹരോഗികള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍..
– ദിവസവും 35-40 മിനിറ്റ് വരെ നടക്കുന്നത് ശരീരത്തിന് നല്ലൊരു വ്യായാമമാണ്.
– കൃത്യമായ ഇടവേളകളില്‍ കൃത്യമായ അളവുകളില്‍ പോഷകാംശമുള്ള ഭക്ഷണം കഴിക്കുവാനായി ശ്രദ്ധിക്കുക.
– എണ്ണ ഉപയോഗിച്ചുള്ള ഭക്ഷണ പദാർത്ഥങ്ങൾ ഒഴിവാക്കുക.
– നാരുകള്‍ (ഫൈബര്‍ ) അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ആഹാരക്രമത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക. ഇത് രക്തത്തിലെ ഗ്ലൂക്കോസ് നില ഉയര്‍ത്തുകയും ശരീരത്തിലെ ഗ്ലൂക്കോസ് നില ക്രമാതീതമായി ഉയരാതെ നിയന്ത്രിക്കുകയും ചെയ്യും.
– പാചകാവശ്യങ്ങള്‍ക്കും മറ്റും ഇതര ഓയിലുകളെ അപേക്ഷിച്ച് ഒലീവ് ഓയില്‍ , സണ്‍ഫ്ലവര്‍ ഓയില്‍ എന്നിവ ഉപയോഗിക്കുന്നതാണ് നല്ലത്.
– വളരെ നേരത്തെ കിടന്നുറങ്ങാനും രാവിലെ വളരെ നേരത്തെ എഴുന്നേല്‍ക്കുന്നതുമായ രീതിയില്‍ നിങ്ങളുടെ ജീവിതചര്യ ക്രമീകരിക്കുക.

– മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങള്‍ പാടേ ഒഴിവാക്കുക.
– ജ്യൂസുകള്‍ കഴിക്കുന്നത് ഒഴിവാക്കുക. പകരം പഴങ്ങള്‍ കഴിക്കാവുന്നതാണ്.
– ടി വി കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഭക്ഷണം കഴിക്കുന്ന ശീലം ഉപേക്ഷിക്കുക.
– പ്രഭാത ഭക്ഷണം കഴിയുന്നതും ഒഴിവാക്കരുത്.
– പ്രമേഹ രോഗി ഭക്ഷണം കഴിക്കുന്നത് പതുക്കെ ആയിരിക്കണം.
Leave a Reply