Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 25, 2026 4:32 am

Menu

Published on December 22, 2014 at 10:49 am

ചാർജ് ചെയ്യാൻ വെച്ച മൊബൈൽ ഫോണ്‍ പൊട്ടിത്തെറിച്ച് 21 കാരൻ മരിച്ചു

rajasthan-youth-dies-as-mobile-phone-explodes-during-charging

ജയ്പൂര്‍: ചാര്‍ജ്ജ് ചെയ്യാന്‍ വച്ച മൊബൈല്‍ ഫോണ്‍ പൊട്ടി തെറിച്ച് 21 കാരൻ മരിച്ചു. ജയ്പൂരിലെ നയിന്‍വാ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കോര്‍മ ഗ്രാമത്തിൽ രാജസ്ഥാന്‍ സ്വദേശിയായ രാജുലാല്‍ ഗുര്‍ദാറാണ് മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് മരിച്ചത്. ചാര്‍ജു ചെയ്യാനായി പ്ലഗ്ഗിൽ കുത്തിയിട്ടിരുന്ന മൊബൈല്‍ഫോണില്‍ കോള്‍ വന്നപ്പോള്‍ അതെടുത്ത് സംസാരിക്കവെ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിൻറെ കൈയ്ക്കും നെഞ്ചത്തും ഗുരുതരമായി പരിക്കേറ്റു. ഇതാണ് മരണകാരണമെന്ന് പോസ്റ്റ്‌മാർട്ടം റിപ്പോർട്ടിൽ പറയുന്നു. പരിക്കേറ്റ ഉടനെ തന്നെ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്‌ മാർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News