Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 10:08 am

Menu

Published on January 20, 2015 at 9:55 am

ഈ ‘വധു’വിനെ കാണാൻ പോയവർ അറിഞ്ഞോ ഇവർ പിടിയിലായത്…..?

jiji-mathew-arrested

പുനർ വിവാഹത്തിന് താല്പര്യമുണ്ടെന്ന് പരസ്യം കൊടുക്കുന്നവരെ മാത്രം ലക്ഷ്യം വെച്ച് വെട്ടിലാക്കുന്നതിൽ വിരുതയാണ് ജിജി മാത്യു. നിരവധി തട്ടിപ്പ് കേസിൽ പ്രതിയായ കുറുപ്പംപടി ചിറങ്ങര വീട്ടില്‍ ജിജി മാത്യു എന്ന മുപ്പത്തെട്ടുകാരിയെ മൂവാറ്റുപുഴ പോലീസ് പിടികൂടി. മാട്രിമോണിയല്‍ പരസ്യങ്ങളില്‍ സെക്കന്‍ഡ് മാര്യേജിനു താത്പര്യമുള്ളവരെ ഫോണിൽ വിളിച്ച് വിവരങ്ങളൊക്കെ പറഞ്ഞ്‌ വിശ്വാസം നേടി യുവാക്കളെ മുറിയിലേക്കു ക്ഷണിച്ച് വരുത്തും. വിധവയാണെന്നു സ്വയം പരിചയപ്പെടുത്തി വിവാഹത്തിനു താത്പര്യം പ്രകടിപ്പിച്ച് വിവാഹത്തിനു മുമ്പ് പണവും, സ്വര്‍ണവും, വിലപിടിപ്പുള്ള ഉപകരണങ്ങളും കവരുകയാണ് ജിജിയുടെ രീതിയെന്നു പൊലീസ് പറഞ്ഞു. അശ്വതി, മിനി എന്നി പേരുകളിലാണ് തട്ടിപ്പ് നടത്താറുള്ളത്. പ്രതിയെ മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാണ്ട് ചെയ്തു.
വിധവയും അനാഥയുമാണെന്ന് വിശ്വസിപ്പിച്ചാണ് പത്തനംതിട്ട സ്വദേശിയായ അദ്ധ്യാപകനില്‍ നിന്നു 10 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും തട്ടിയെടുത്. സംഭവത്തെ തുടര്‍ന്നു മൂവാറ്റുപുഴ എസ്‌ഐ പി.എച്ച്. സമീഷിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് ജിജി പിടിയിലായത്.
പലവട്ടം നേരില്‍ കണ്ട് ബന്ധം ഉറപ്പിച്ച ജിജി മൂവാറ്റുപുഴയിലെ ജ്വല്ലറിയില്‍ നിന്നു സ്വര്‍ണം വാങ്ങാന്‍ അദ്ധ്യാപകനെ നിര്‍ബന്ധിച്ചു. ഇതനുസരിച്ച് അധ്യാപകനും ജിജിയും ചേര്‍ന്ന് ഇവിടെ നിന്നു 10 പവന്റെ സ്വര്‍ണം വാങ്ങി. തുടര്‍ന്നു ഇരുവരും ഹോട്ടലില്‍ മുറിയെടുത്തു. ലഹരിവസ്തു നല്‍കി അദ്ധ്യാപകനെ മുറിയില്‍ മയക്കി കിടത്തിയ ശേഷം പണവും സ്വര്‍ണവുമായി ജിജി മുങ്ങുകയായിരുന്നു. അധ്യാപകന്‍ ഫോണ്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് വീരയുടെ കഥകൾ പുറത്ത് വന്നത്. അധ്യാഅദ്ധ്യാപകനില്‍ നിന്നു തട്ടിയെടുത്ത സ്വര്‍ണം പെരുമ്പാവൂരിലെ പണമിടപാടു സ്ഥാപനത്തില്‍ നിന്നു പൊലീസ് കണ്ടെടുത്തു.
ഭര്‍ത്താവും മകനും ഉള്ള സ്ത്രീ ഇവര്‍ അപകടത്തില്‍ മരിച്ചുവെന്നു വിശ്വസിപ്പിച്ചാണ് പത്രത്തില്‍ പരസ്യം കൊടുക്കുന്നവരെ സമീപിക്കുന്നത്. അദ്ധ്യാപകനെ പോലെ മറ്റ് പലര്‍ക്കും പണവും സ്വര്‍ണവും നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും അപമാനം ഭയന്നു പരാതി നല്‍കാന്‍ തയാറാകുന്നില്ലെന്നു പൊലീസ് പറഞ്ഞു.
ആലുവയില്‍ വീസാ തട്ടിപ്പ് ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയാണ് ജിജി.

മൂവാറ്റുപുഴ പ്രിന്‍സിപ്പല്‍ എസ്‌ഐ പി.എച്ച്. സമീഷ്, സീനിയര്‍ പൊലീസ് ഓഫിസര്‍മാരായ കെ.കെ. രാജേഷ്, കെ.എം. സലിം, പി.എന്‍. രതീശന്‍ വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ കവിത എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News