Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2026 6:45 am

Menu

Published on February 4, 2015 at 5:04 pm

വാലന്റൈന്‍സ് ദിനം ആഘോഷിക്കുന്നവരെ പിടിച്ച് കല്ല്യാണം കഴിപ്പിക്കുമെന്ന് ഹിന്ദുമഹാസഭ

couples-out-on-v-day-will-be-married-off-hindu-mahasabha

മീറത്ത്: പരസ്യമായി വാലന്റൈന്‍സ് ദിനം ആഘോഷിക്കുന്ന ഹിന്ദു പ്രണയികളെ പിടിച്ച് കല്യാണം കഴിപ്പിക്കുമെന്ന് ഹിന്ദു മഹാസഭയുടെ ഭീഷണി. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലാണ് സംഭവം. വ്യത്യസ്ത മത വിശ്വാസികളെങ്കില്‍, അവരെ ശുദ്ധീകരണം നടത്തുമെന്നും ഹിന്ദു മഹാസഭ മുന്നറിയിപ്പ് നല്‍കി.ഫെബ്രുവരി 14ന് കൈകളില്‍ പനിനീര്‍പൂവു പിടിച്ച് നടക്കുകയോ മാളുകളിലോ പാര്‍ക്കുകളിലോ ഒന്നിച്ചിരുന്ന് ആലിംഗനം ചെയ്യുകയോ ചെയ്താല്‍ ശിക്ഷകള്‍ക്ക് വിധേരാവേണ്ടി വരുമെന്നും മഹാസഭയുടെ ദേശീയ അധ്യക്ഷന്‍ ചന്ദ്ര പ്രകാശ് കൌശിക്ക് പറഞ്ഞു.പ്രണയത്തിന് തങ്ങള്‍ എതിരല്ലെന്നും പറയുന്നുണ്ടെങ്കിലും പ്രണയിക്കുന്നവര്‍ കല്യാണം കഴിക്കണമെന്നാണ് ഹിന്ദുമഹാസഭ ആവശ്യപെടുന്നത്. വിവാഹം കഴിക്കാന്‍ സമയം വേണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടാല്‍, അക്കാര്യത്തില്‍ ഉറപ്പില്ലാത്തവര്‍ പ്രേമിച്ചു നടക്കേണ്ടതില്ലെന്ന് ഞങ്ങള്‍ ബോധ്യപ്പെടുത്തും. അവരുടെ മാതാപിതാക്കളെ വിവരമറിയിക്കുകയും ചെയ്യുമെന്നും കൗശിക്ക് പറഞ്ഞു.എന്നാല്‍ പിടിയിലാവുന്ന മറ്റ് മതത്തില്‍ പെട്ട ചെറുപ്പക്കാരെ അപ്പോള്‍ തന്നെ ഹിന്ദു മതത്തിലേക്ക് മാറ്റുമെന്ന് മീറത്തിലെ ഹിന്ദു മഹാസഭാ നേതാവ് ഭരത് രാജ് പുത്മ പറഞ്ഞു. വാലന്റൈന്‍സ് ദിനാഘോഷത്തെ നേരിടാന്‍ കാര്യമായ ഒരുക്കങ്ങളാണ് മീറത്തില്‍ ഹിന്ദുമഹാസഭ ആരംഭിച്ചിരിക്കുന്നത്. എന്നാല്‍, മുന്‍ വര്‍ഷങ്ങളില്‍ വാലന്റൈന്‍സ് ദിനാഘോഷങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധം നടത്തിയ ബജ്റംഗ് ദള്‍ ഇത്തവണ പ്രശ്നമുണ്ടാക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. തങ്ങള്‍ ഇത്തവണ വാലന്റൈന്‍സ് ദിനാചരണത്തിന് എതിരെ പരിപാടികള്‍ സംഘടിപ്പിക്കുന്നില്ലെന്നും 15ന് നടക്കുന്ന ഹിന്ദു സമ്മേളനത്തിന്റെ തിരക്കിലാണ് തങ്ങളെന്നും ബജ്റംഗ് ദള്‍ നേതാവ് അജു ചൗഹാന്‍ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News