Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 13, 2026 10:32 pm

Menu

Published on February 19, 2015 at 11:56 am

ദുബായില്‍ ഡ്രൈവറില്ലാ കാറുകള്‍ നിരത്തിലിറക്കാന്‍ ഒരുങ്ങുന്നു

driverless-cars-may-soon-run-on-dubai-roads

ദുബായ്: ദുബായില്‍ ഡ്രൈവറില്ലാ കാറുകള്‍ നിരത്തിലിറക്കാന്‍ പദ്ധതി. എക്സ്പോ 2020 മുന്നില്‍കണ്ട് സ്മാര്‍ട്ട് പദ്ധതികള്‍ ആവിഷ്കരിക്കുന്നതിന്‍െറ ഭാഗമായാണിത്. ദുബൈയെ ലോകത്തെ ഏറ്റവുമാദ്യത്തെ നവീന നഗരമാക്കി മാറ്റുകയെന്ന കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ സ്വപ്നത്തിനനുസരിച്ചാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്. ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഡ്രൈവറുടെ സഹായമില്ലാതെ എങ്ങനെ വാഹനങ്ങള്‍ ഓടിക്കാമെന്നതിനെക്കുറിച്ച് പഠിക്കാന്‍ ആര്‍.ടി.എ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. എന്തൊക്കെ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ മുന്‍കരുതലുകളുമാണ് ഇതിന് വേണ്ടതെന്ന് പഠിച്ച് സംഘം റിപ്പോര്‍ട്ട് നല്‍കും. അന്താരാഷ്ട്ര സ്മാര്‍ട്ട് വാഹന നിര്‍മാതാക്കളെ ഇക്കാര്യത്തിനായി സമീപിച്ചിട്ടുണ്ട്. ആര്‍.ടി.എയുടെ മേല്‍നോട്ടത്തിന് കീഴില്‍ ഇത്തരം വാഹനങ്ങളുടെ പരീക്ഷണയോട്ടം ദുബൈയില്‍ എങ്ങനെ നടത്താമെന്നത് സംബന്ധിച്ച് പദ്ധതി തയാറാക്കും.ആര്‍.ടി.എ പ്രതിനിധി സംഘം അടുത്തിടെ യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് സ്മാര്‍ട്ട്സിറ്റികളിലെ സ്മാര്‍ട്ട് യാത്രാസംവിധാനങ്ങള്‍ വിലയിരുത്തിയിരുന്നു. സ്മാര്‍ട്ട് വാഹന നിര്‍മാണ കമ്പനികളിലും സംഘം സന്ദര്‍ശനം നടത്തി. സ്മാര്‍ട്ട് സെന്‍സറുകള്‍ ഘടിപ്പിച്ച ഇലക്ട്രിക് കാറുകളാണ് ഡ്രൈവറില്ലാതെ ഓടിക്കാന്‍ ഉപയോഗിക്കുന്നത്. റോഡപകടങ്ങളുടെ തോത് കുറയ്ക്കാനാകുമെന്നതാണ് സ്മാര്‍ട്ട് കാറുകളുടെ പ്രധാന സവിശേഷത. ഗതാഗതക്കുരുക്കിന് അയവുവരുത്താനും സ്വകാര്യവാഹനങ്ങളുടെ ആവശ്യകത കുറയ്ക്കാനും ഇവ സഹായകമാകും. കൂടാതെ ഡ്രൈവിങ് അറിയാത്തവര്‍ക്ക് സ്മാര്‍ട്ട് വാഹനങ്ങള്‍ ഉപകാരപ്പെടും.അന്തരീക്ഷമലിനീകരണം, ഇന്ധനോപഭോഗ നിരക്ക്, പാര്‍ക്കിങ് ഇടങ്ങള്‍ക്കായുള്ള ആവശ്യം തുടങ്ങിയവ കുറച്ചുകൊണ്ടുവരാനും ഇത്തരം കാറുകള്‍ യാഥാര്‍ഥ്യമാക്കുന്നതിലൂടെ സാധിക്കും. ഡ്രൈവിങ് അറിയാത്തവര്‍ക്കും വാഹനമോടിക്കാന്‍ സാധിക്കാത്തവര്‍ക്കുമൊക്കെ സ്മാര്‍ട്ട് വാഹനങ്ങള്‍ ഉപയോഗപ്പെടുത്താനാകും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News