Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 26, 2026 8:23 am

Menu

Published on March 10, 2015 at 1:56 pm

ആപ്പിളിൻറെ സ്മാർട്ട് വാച്ചുകൾ പുറത്തിറക്കി

apple-launches-its-first-smartwatch

സാൻഫ്രാൻസിസ്കോ:ആപ്പിളിൻറെ സ്മാർട്ട് വാച്ചുകൾ പുറത്തിറക്കി. സാൻഫ്രാൻസിസ്കോയിൽ നടന്ന ചടങ്ങിൽ ആപ്പിൾ സിഇഒ ടീം കുകാണ്‌ സ്മാർട്ട്വാച്ച് പുറത്തിറക്കിയത്. മറ്റ് സ്മാർട്ട് വാച്ചുകളേക്കാൾ നൂതന ഫീച്ചറുകൾ ഉൾപ്പെടുത്തിയാണ് ആപ്പിൾ വാച്ച് പുറത്തിറക്കുന്നത്. ടീം കുക്ക് ചുമതലയേറ്റ ശേഷം ആപ്പിൾ ആദ്യമായി വികസിപ്പിച്ച ഉല്പന്നം കൂടിയാണ് ഇത്. ന്യൂസ് ഫ്ലാഷ്,ഹാർട്ട് ബീറ്റ്,മോണിറ്റർ,ഹോട്ടലുകളിലേക്കും കാറുകളിലേക്കുമുള്ള ഡിജിറ്റൽ എൻട്രി എന്നിവ ആപ്പിൾ സ്മാർട്ട് വാച്ചിൽ സാധ്യമാകും. 18 മണിക്കൂർ ഈ വാച്ചിൽ ചാർജ് നിലനിൽക്കും. ചെറിയ 38 എംഎം മോഡലിന് 349 ഡോളറും,സ്റ്റാൻഡേർഡ് വേർഷന് 549 ഡോളറും ഹൈ എഡിഷന് 10,000 ഡോളറുമാണ് വില നിശ്ചയിച്ചിട്ടുള്ളത്. അമേരിക്ക,കാനഡ ഉൾപ്പെടെ ഒൻപത് രാജ്യങ്ങളിൽ ഏപ്രിൽ 24 ന് ആപ്പിൾ വാച്ച് വിപണിയിലെത്തും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News