Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 24, 2026 8:41 pm

Menu

Published on March 31, 2015 at 3:51 pm

തൻറെ പ്രിയതമയെ നഷ്ടപ്പെടുത്തിയ ട്രെയിനുകള്‍ക്ക് നേരെ കുരങ്ങന്റെ ആക്രമണം!

monkey-attacking-train-drivers

പാട്‌ന: തൻറെ പ്രിയതമയെ നഷ്ടപ്പെടുത്തിയ ട്രെയിനുകള്‍ക്ക് നേരെ കുരങ്ങൻ ആക്രമണം നടത്തുന്നു. ബീഹാറില്‍ ഗുഡ്‌സ് ട്രെയിന്‍ ഡ്രൈവര്‍മാര്‍ക്ക് നേരെയാണ് കുരങ്ങൻറെ ആക്രമണം. ബീഹാറിലെ വാല്‍മീകി നഗര്‍ റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം നടന്നത്. ട്രെയിന്റെ അടിയില്‍ കുരങ്ങ് കുടുങ്ങിയത് അറിയാതെ ഡ്രൈവര്‍ എഞ്ചിന്‍ മുമ്പോട്ട് എടുത്തു. ട്രെയിൻ കയറി ആ കുരങ്ങ് ചത്തു. എന്നാൽ ഇത് കണ്ട അവിടെയുണ്ടായിരുന്ന രണ്ടാമത്തെ കുരങ്ങ് ഇണയെ നഷ്ടപ്പെട്ട ദേഷ്യത്തിൽ എഞ്ചിന്‍ മുറിയില്‍ ചാടിക്കയറി ഡ്രൈവറെ ആക്രമിച്ചു.അവസാനം വോക്കിട്ടോക്കിയിലൂടെ സഹപ്രവര്‍ത്തകരെ വിവരമറിയിച്ചാണ് ഡ്രൈവര്‍ കുരങ്ങൻറെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഇതിനു ശേഷം സ്‌റ്റേഷനിലെത്തിയ മറ്റൊരു ഗുഡ്‌സ് ട്രെയിന്‍ ഡ്രൈവറെയും ഇതേ രീതിയിൽ കുരങ്ങൻ ആക്രമിച്ചു. കുരങ്ങൻറെ ആക്രമണത്തെ ഭയന്ന് ഈ സ്‌റ്റേഷനിലെത്തുന്ന ഗുഡ്‌സ് ട്രെയിന്റെ എഞ്ചിന്‍മുറി കര്‍ശനമായും അടച്ചിരിക്കണമെന്ന് ഡ്രൈവർമാർക്ക് റെയിൽവേ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Loading...

Comments are closed.

More News