Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 24, 2026 3:37 pm

Menu

Published on April 7, 2015 at 3:02 pm

പലിശനിരക്കുകളില്‍ മാറ്റം വരുത്താതെ ആര്‍ബിഐയുടെ വായ്പാനയം

rbi-keeps-key-exchange-rates-unchanged

മുംബൈ: പലിശ നിരക്കുകളില്‍ മാറ്റം വരുതാതെ പുതിയ സാമ്പത്തിക വര്‍ഷത്തെ ആദ്യ റിസര്‍വ് ബാങ്ക് പണവായ്പ അവലോകന നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് , റിവേഴ്‌സ് റീപ്പോ നിരക്ക്, കരുതല്‍ ധനാനുപാതം എന്നിവയിൽ മാറ്റം വരുത്തിയിട്ടില്ല. റിപ്പോ നിരക്ക് 7.50 ശതമാനമായും, റിവേഴ്‌സ് റീപ്പോ നിരക്ക് 6.50 ശതമാനമായും തുടരും. 2016 ജനവരിയോടെ പണപ്പെരുപ്പ നിരക്ക് ആറ് ശതമാനത്തിന് താഴെയെത്തിക്കുകയെന്നതാണ് ലക്ഷ്യമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍ അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് എണ്ണവില സമീപഭാവിയില്‍ തന്നെ വീണ്ടും വര്‍ധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തീരുമാനത്തെ സ്വാധീനിച്ചുവെന്നാണ് അറിയുന്നത്. വിലക്കയറ്റം നിയന്ത്രണവിധേയമായെങ്കിലും നവംബറിനെ അപേക്ഷിച്ച് ഇതില്‍ മാറ്റമുണ്ടായിട്ടുണ്ട്. നവംബറില്‍ ഉപഭോക്ത്യവില സൂചികയെ അടിസ്ഥാനമാക്കിയുളള വിലക്കയറ്റം റെക്കോര്‍ഡ് താഴ്ചയിലായിരുന്നു. എന്നാല്‍ വിലക്കയറ്റം ഘട്ടം ഘട്ടമായി ഉയര്‍ന്ന് ഫെബ്രുവരിയില്‍ 5.37 ശതമാനത്തില്‍ എത്തിനില്‍ക്കുകയാണ്. ആഗോള വിപണിയില്‍ ക്രൂഡ് വിലകൂടിയതും അപ്രതീക്ഷിതമായുണ്ടായ മഴയില്‍ വ്യാപകമായി കൃഷി നശിച്ചതും രാജ്യത്തെ ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ വര്‍ധനവ് വരുത്തിയേക്കും. ഇത് പണപ്പെരുപ്പ നിരക്കുകളെ സമീപകാലയളവില്‍ ബാധിച്ചേക്കാം. ഈ സാഹചര്യത്തിലാണ് വീണ്ടുമൊരു നിരക്കുകുറയ്ക്കലില്‍നിന്ന് ആര്‍ബിഐ വിട്ടുനിന്നതെന്നാണ് സൂചന.

Loading...

Comments are closed.

More News