Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 6:00 pm

Menu

Published on June 11, 2015 at 12:17 pm

പ്ലസ്‌ ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ആറ്‌ പേർ അറസ്റ്റിൽ

6-arrested-in-kattappana

കട്ടപ്പനയിൽ +2 വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ആറ്‌ പേർ അറസ്റ്റിൽ. തിങ്കളാഴ്ച കുട്ടിയുടെ വിവരങ്ങൾ അറിയുന്നതിനായി രക്ഷിതാവ് സ്കൂളിലേക്ക് വിളിച്ചപ്പോഴാണ് വർഷങ്ങൾ നീണ്ടു നിന്ന പീഡന വിവരം പുറത്തറിയുന്നത്. സ്കൂളിലേക്ക് വിളിച്ച പിതാവ് കുട്ടി സ്കൂളിൽ എത്തിയിട്ടില്ലെന്നറിഞ്ഞതിനെത്തുടർന്ന് അന്വേഷിച്ചിറങ്ങുകയും ബസ്‌ സ്റ്റാൻഡിൽ കണ്ടെത്തുകയും ചെയ്തതിനു പിന്നാലെയാണ് വിദ്യാർത്ഥിനി പീഡന വിവരം പറയുന്നത്. തുടർന്ന് കട്ടപ്പന വനിതാ എസ്. ഐക്ക് മുൻപിൽ ഹാജരാക്കുകയായിരുന്നു.

കട്ടപ്പന നരിയംപാറ പട്ടരുകണ്ടത്തിൽ ജിൻസ് (22), സഹോദരൻ പ്രിൻസ് (20), കാഞ്ചിയാർ നരിയംപാറ പാലത്തറയിൽ റോബിൻ (25), ഉപ്പുതറ മത്തായിപ്പാറ കാറുക്കാഞ്ചേരിയിൽ സന്തോഷ്‌(30), കട്ടപ്പന വടക്കേ മണ്ഡപത്തിൽ ജോമോൻ (27), നെടുങ്കണ്ടം വിജയകുമാർ (30) എന്നിവരാണ് പിടിയിലായത്. പെണ്‍കുട്ടിയെ സ്ഥലങ്ങളില കൊണ്ടുപോകാനുപയോഗിച്ച മൂന്ന് ഓട്ടോകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയെ പ്രണയം നടിച്ച് വലയിലാക്കിയത് ജോമോനാണ്.

2012 ലാണ് ജോമോൻ പെണ്‍കുട്ടിയുമായി പരിചയത്തിലാവുന്നത്. തുടർന്ന് പലയിടങ്ങളിൽ വെച്ച് പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുകയായിരുന്നു. ജോമോൻ വഴി പരിചയത്തിലായ ബാക്കി അഞ്ചു പ്രതികളും പലപ്പോഴായി വിവിധ സ്ഥലങ്ങളില വെച്ച് തന്നെ പീഡിപ്പിച്ചു എന്നും പെണ്‍കുട്ടി മൊഴി നൽകി.

കട്ടപ്പനയിലുള്ള ഒരു ഓട്ടോ ഡ്രൈവറുമായുള്ള പെണ്‍കുട്ടിയുടെ സൗഹൃദമാണ് പീഡനത്തിലേക്ക് നയിച്ചത് എന്നാണു പോലീസിന്റെ നിഗമനം. കേസിൽ കൂടുതൽ പേരുണ്ടോ എന്ന് പോലീസിനു സംശയമുണ്ട്, പെണ്‍കുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തും

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News