Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഫോര്‍ട്ടലേസ:മെക്സികോക്കെതിരെയുള്ള നെയ്മറിന്റെ ചേതോഹര ഗോളുകളുടെ പ്രവാഹമാണ് ഫോര്‍ട്ടലേസയിലെ പ്ളാസിഡോ അഡെറാര്ഡോ സ്റ്റേഡിയത്തില്‍ നിറഞ്ഞുനിന്നത്. നെയ്മര്‍ ഡാ സില്‍വ സാന്‍േറാസ് ജൂനിയര്‍ എന്ന ഈ 21കാരന്റെ ഓരോ ചുവടിലും പ്രതിഭാസ്പര്ശത്തിന്െറ നിഴലിപ്പ് കാണാം. ഗോളുകളില്‍ നിന്നും ഗോളുകളിലെക്കുള്ള നെയ്മറിന്റെ പ്രവാഹം കാണികളെ ആവേശം കൊള്ളിച്ചു.രണ്ടു ഗോളുകള്‍ക്ക് ജയിച്ച ഈ മത്സരം മെക്സികോക്ക് ഒരു വലിയ തിരിച്ചടിയാണ്.ബ്രസീലിന്റെ ഈ ഇളമുറക്കാരന്റെ കഴിവുറ്റ പ്രകടനം ബ്രസീലിനെ സ്വന്തം മണ്ണില്‍ നടക്കുന്ന കോണ്‍ഫെഡറേഷന്‍സ് കപ്പിന്‍െറ സെമിഫൈനലില്‍ ഇടമുറപ്പിക്കുന്ന ആദ്യ ടീമാക്കി മാറ്റാന്‍ സഹായകമായി. ഇനി ശനിയാഴ്ച രാത്രി ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ കരുത്തരായ ഇറ്റലിയാണ് മഞ്ഞപ്പടയുടെ എതിരാളികള്‍. ഗ്രൂപ് ‘എ’യില്‍ ബ്രസീലിനും ഇറ്റലിക്കും ആറു പോയന്റ് വീതമാണെങ്കിലും ഗോള്‍ ശരാശരിയില്‍ ആതിഥേയരാണ് മുന്നില്‍.
Leave a Reply