Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 17, 2026 5:53 pm

Menu

Published on October 15, 2018 at 4:34 pm

സോളോ ഗോളുമായി ജൂനിയര്‍ ക്രിസ്റ്റ്യാനോ 

cristiano-ronaldo-jr-follows-dad-footsteps-scores-sensational-solo-goal

ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയെപ്പോലെത്തന്നെ ഫുട്‌ബോള്‍ താരമാകാനുള്ള തയ്യാറെടുപ്പിലാണ് മകന്‍ ക്രിസ്റ്റ്യാനോ ജൂനിയറും. നിലവില്‍ യുവന്റസിന്റെ ജൂനിയര്‍ ടീമിലാണ് ക്രിസ്റ്റ്യാനോയുടെ മകന്‍ കളിക്കുന്നത്.

ക്രിസ്റ്റ്യാനോ റയല്‍ വിട്ട് യുവന്റസിലേക്ക് മാറിയതോടെ മകനേയും കൂടെ കൂട്ടുകയായിരുന്നു. നേരത്തെ റയലിന്റെ യൂത്ത് ടീമിലും ക്രിസ്റ്റ്യാനോ ജൂനിയര്‍ കളിച്ചിട്ടുണ്ട്.

യുവന്റസിനായി മികച്ച ഫോമില്‍ കളിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ജൂനിയര്‍. ഒമ്പത് വയസ്സിന് താഴെയുള്ളവരുടെ സീരി എ മത്സരത്തില്‍ രണ്ട് ഗോളുകളാണ് ക്രിസ്റ്റ്യാനോയുടെ മകന്‍ നേടിയത്. എതിര്‍ താരങ്ങളെ വെട്ടിയൊഴിഞ്ഞ് ബോക്‌സിലേക്ക് ഒറ്റക്ക് മുന്നേറിയ ക്രിസ്റ്റ്യാനോ ജൂനിയര്‍ പന്ത് അനായാസം വലയിലാക്കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News