Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 12:45 am

Menu

Published on June 13, 2018 at 10:57 am

സുനിൽ ഛേത്രി പ്രവചിക്കുന്നു, ഇത്തവണത്തെ ലോകകപ്പ് ആർക്കാണെന്ന്.

sunil-chetri-prediction-world-cup

ഇന്റര്‍കോണ്ടിനെന്റല്‍ ജേതാക്കളായതിന്റെ ആവേശത്തിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി. മത്സരത്തില്‍ മിന്നും ഫോമില്‍ പന്തു തട്ടിയ താരം ദശീയ ടീമിനു വേണ്ടി നിലവില്‍ കളിക്കുന്ന ഗോള്‍വേട്ടക്കാരില്‍ ഇന്ത്യന്‍ നായകന്‍ ഇപ്പോള്‍ ലയണല്‍ മെസ്സിക്കൊപ്പം രണ്ടാം സ്ഥാനത്താണ്. പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ഇനി ഛേത്രിക്ക് മുന്നിലുള്ളത്. അടുത്ത വര്‍ഷം നടക്കുന്ന എഎഫ്‌സി കപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ക്യാപ്റ്റനും ലോകകപ്പ് ആവേശത്തിലാണ്.

നാല് ടീമുകള്‍ക്കാണ് ഈ ലോകകപ്പില്‍ ഛേത്രി സാധ്യത കാണുന്നത്. ജര്‍മനി, സ്‌പെയിന്‍, ഫ്രാന്‍സ്, ബ്രസീല്‍ എന്നിവരില്‍ ആരെങ്കിലുമാകും ഇക്കുറി ലോകകപ്പ് ഉയര്‍ത്തുകയെന്നാണ് ഛേത്രി വിശ്വസിക്കുന്നത്. അതേസമയം, ലോകത്തിലെ ഏറ്റവും മികച്ച താരം മെസിയാണെന്ന് വ്യക്തമാക്കിയ ഛേത്രി പക്ഷേ അര്‍ജന്റീനയ്ക്ക് സാധ്യത കാണുന്നില്ല.

Loading...

Comments are closed.

More News