Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 4:28 am

Menu

Published on August 4, 2017 at 5:35 pm

ഒടുവില്‍ ബാര്‍സയോടും ആരാധകരോടും വിടപറഞ്ഞ് നെയ്മര്‍

neymars-tribute-video-after-record-deal-with-paris-saint-germain

സ്പാനിഷ് ക്ലബ്ബ് ബാര്‍സലോണയോടും ആരാധകരോടും വിടപറഞ്ഞ്, റെക്കോര്‍ഡ് കൊമാറ്റത്തുകയ്ക്ക് ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയിലേക്ക് പോകുന്ന നെയ്മര്‍. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെയാണ് നെയ്മര്‍ തന്റെ മനസു തുറന്നത്.

പിഎസ്ജിയിലേക്ക് പോകാനുള്ള തീരുമാനം അതി കഠിനമായിരുന്നെന്ന് അദ്ദേഹം പറയുന്നു. വെല്ലുവിളികളിലൂടെയാണ് ഒരു കായിക താരത്തിന്റെ ജീവിതം നിര്‍മ്മിക്കപ്പെടുന്നത്. ചിലത് നമുക്ക് കിട്ടും. മറ്റുചിലത് നമ്മുടെ തീരുമാനത്തിന്റെ ഫലങ്ങളാണ്.

ഒരു വെല്ലുവിളിയ്ക്കും അപ്പുറത്തായിരുന്നു തനിക്ക് ബാര്‍സലോണ. താരങ്ങളോടൊപ്പം വീഡിയോ ഗെയിമില്‍ മാത്രം കളിച്ച ഒരു കുട്ടിയുടെ സ്വപ്നമായിരുന്നു അത്. 21 വയസ്സുള്ളപ്പോഴാണ് താന്‍ കാറ്റലോണിയയില്‍ എത്തുന്നത്.

മെസ്സി, വിക്ടര്‍ വാല്‍ഡസ്, സാവി ഹെര്‍ണാണ്ടസ്, ഇനിയേസ്റ്റ, പുയോള്‍, പിക്വെ, ബുസ്‌കെറ്റ്സ് എന്നിവരോടൊപ്പമുള്ള ക്ലബ്ബിലെ ആദ്യ ദിനങ്ങള്‍ ഇപ്പോഴും തനിക്ക് ഓര്‍ക്കാനാകും.

മെസ്സിക്കും സുവാരസിനുമൊപ്പം താന്‍ ചരിത്രം രചിച്ച ഒരു ത്രയം സൃഷ്ടിച്ചു. ഒരു കായിക താരത്തിന് നേടാനാകുന്നതെല്ലാം നേടി. അവിസ്മരണീയ മുഹൂര്‍ത്തങ്ങളിലൂടെ ജീവിച്ചു. ഒരു നഗരത്തിനും അപ്പുറത്തായ നഗരത്തില്‍ ജീവിച്ചു. അതൊരു ജന്മനാടാണ്. താന്‍ ബാഴ്സലോണയെയും കാറ്റലോണിയയെും സ്നേഹിക്കുന്നുവെന്നും നെയ്മര്‍ പറഞ്ഞു.

താന്‍ ജീവിതത്തില്‍ കണ്ടതില്‍ വെച്ചേറ്റവും മികച്ച കളിക്കാരനൊപ്പം കളിക്കാന്‍ സാധിക്കുക എന്ന ബഹുമതിയും തനിക്ക് ലഭിച്ചു. ലയണല്‍ മെസ്സിയെ പോലെയൊരാളെ ജീവിച്ചിരിക്കെ ഇനി കാണാനാകുമെന്ന് തോന്നുന്നില്ല. കളത്തിലും പുറത്തും മെസ്സി തന്റെ സുഹൃത്തായിരുന്നു. മെസ്സിയോടൊപ്പം കളിക്കാന്‍ കഴിഞ്ഞത് ബഹുമതിയാണെന്നും നെയ്മര്‍ ചൂണ്ടിക്കാട്ടി.

പിഎസ്ജിയിലേക്ക് പോകുന്നത് സ്വന്തം പിതാവിന്റെ എതിര്‍പ്പ് മറികടന്നാണെന്നും നെയ്മര്‍ പറയുന്നു. പിഎസ്ജിയുടെ ക്ഷണം സ്വീകരിച്ചത് പുതിയ നേട്ടങ്ങള്‍ക്കായും ആരാധകര്‍ ആഗ്രഹിക്കുന്ന ടൈറ്റിലുകള്‍ ക്ലബ്ബിന് വേണ്ടി നേടാനുമാണ്. അവര്‍ മുന്നോട്ട് വച്ചത് വെല്ലുവിളി നിറഞ്ഞ ഒരു കരിയറാണ് അത് സ്വീകരിക്കുകയായിരുന്നു.

പോകാനുള്ള സമയമായി എന്നെനിക്ക് തോന്നുന്നു. വരുന്ന ഏതാനും വര്‍ഷങ്ങള്‍ പിഎസ്ജിയായിരിക്കും തന്റെ വീട്. ഫുട്ബോളിലുള്ള തന്റെ വിശ്വാസത്തെ ആദരിക്കാനായി കഠിനമായി അധ്വാനിക്കുമെന്നും നെയ്മര്‍ ഉറപ്പിച്ച് പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News