Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 10:10 am

Menu

Published on June 12, 2018 at 3:49 pm

പോൾ നീരാളിക്ക് വിട..!! ഇത്തവണ ലോകകപ്പ് പ്രവചനത്തില്‍ അമ്പരപ്പിക്കാന്‍ വെളുത്ത പൂച്ച

ashilles-going-to-predict-world-cup

ലോകകപ്പിന് വിസിൽ മുഴങ്ങാൻ ഏതാനും മണിക്കൂറുകൾ മാത്രം ശേഷിക്കെ റഷ്യയിലേക്ക് വണ്ടികേറുന്നവരുടെ കൂട്ടത്തിൽ ഒരു പ്രധാന സെലിബ്രിറ്റി കൂടി ഉണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന കോണ്‍ഫഡറേഷന്‍ കപ്പില്‍ പ്രവചനം നടത്തിയ പ്രശസ്തിയുമായാണ് ആഷില്ലസ് റഷ്യയിലെത്തുന്നത്. സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെ ഹെര്‍മിറ്റേജ് മ്യൂസിയത്തില്‍ ഇതിനോടകം തന്നെ ഈ വെളുത്ത നിറമുള്ള പൂച്ച എത്തിക്കഴിഞ്ഞു.

2010ല്‍ ജര്‍മ്മനിയുടെ മത്സരങ്ങള്‍ കിറുകൃത്യമായി പ്രവചിച്ച് ലോകശ്രദ്ധ പിടിച്ചുപറ്റിയ പോള്‍ നീരാളിയെ പോലെ നാല് വര്‍ഷത്തിന് ശേഷം വീണ്ടും ലോകകപ്പ് വിരുന്നെത്തുമ്പോള്‍ ഇത്തവണ ആരായിരിക്കും പ്രവചനം നടത്തുന്നത് ആരായിരിക്കുമെന്ന ആരാധകരുടെ സംശയത്തിനാണ് ഇതോടെ തിരശീല വീണിരിക്കുന്നത്.

രണ്ട് പാത്രങ്ങളില്‍ പൂച്ചയ്ക്കുള്ള ഭക്ഷണത്തോടൊപ്പം രണ്ട് രാജ്യങ്ങളുടെ പതാകയും വെക്കും. ഇതില്‍ ആഷില്ലസ് ഏത് പാത്രം ആണോ തിരഞ്ഞെടുക്കുന്നത് അവരെയാണ് വിജയികളായി പ്രവചിക്കുന്നത്.

അതേസമയം, ലോകകപ്പില്‍ ടീമുകളെയും മത്സരങ്ങളെയും പഠിക്കുന്ന തിരക്കിലാണ് ആഷില്ലസ് എന്നാണ് മ്യൂസിയം അധികൃതര്‍ പറയുന്നത്.

Loading...

Leave a Reply

Your email address will not be published.

More News