Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്: കോഴിക്കോട് ജില്ല പനിച്ചു വിറയ്ക്കുന്നു. ഈ മാസം 22913 പേരിലാണ് പനി സ്ഥിരീകരിച്ചത്. ജില്ലയിൽ ഡെങ്കിപ്പനി, എലിപ്പനി എച്ച്1 എൻ1, മലമ്പനി, ചിക്കൻപോക്സ് എന്നീ രോഗങ്ങളും പടരുന്നു.
ഡെങ്കിപ്പനി ബാധിച്ച് രണ്ട് പേരാണ് മരിച്ചത്. 434 പേരിലാണ് ഡെങ്കിപ്പനിയുടെ രോഗ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പത്തു പേരിൽ എലിപ്പനിയുടെ ലക്ഷണം കണ്ടെത്തി. ഇതിൽ ഏഴു പേർക്കും എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
സർക്കാർ ആശുപത്രികളിൽ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇതിനോടകം, തൃശൂരിൽ കരിമ്പനിയും വയനാട്ടിൽ കുരങ്ങുപനിയും സ്ഥിരീകരിച്ചിരുന്നു.
Leave a Reply