Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 6, 2025 10:25 am

Menu

Published on July 27, 2015 at 10:21 am

വിലക്കുറവിൽ സ്വര്‍ണം വാങ്ങിക്കൂട്ടുന്നവർക്ക് വാങ്ങുന്ന പണം പോലും നഷ്ടമാകുമോ?

its-time-to-rethink-your-approach-to-gold

അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്ക്‌ലേയ്ക്ക് സ്വര്‍ണത്തിന്റെ വില എത്തി നില്‍ക്കുകയാണ് ഇപ്പോൾ. വിലകുറയുമ്പോള്‍ സ്വര്‍ണം വാങ്ങുന്നത് ലാഭകരമാണോ എന്നാണ് പലരും ചിന്തിയ്ക്കുന്നത്. വിവാഹം ഉള്‍പ്പടെയുള്ളവയ്ക്ക് വേണ്ടി സ്വര്‍ണം വാങ്ങുന്നത് ലാഭം തന്നെ. എന്നാല്‍ വിലകുറയുമ്പോള്‍ നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നവര്‍ക്ക് ഭാവിയില്‍ അത് നഷ്ടത്തിനുള്ള കാരണമാകുമെന്ന് പറയേണ്ടിയിരിയ്ക്കുന്നു.വില കുറഞ്ഞെന്ന് കേൾക്കുമ്പോഴേക്കും കണക്കില്ലാതെ സ്വര്‍ണം വാങ്ങി വെക്കുന്നതിനു മുൻപ് അതിന്റെ ലാഭ നഷ്ടങ്ങള്‍ ഒന്നറിഞ്ഞിരിക്കുന്നത് നല്ലതാണ്…

ഹ്രസ്വകാല ആവശ്യങ്ങള്‍ക്ക്
വിവാഹം, മറ്റ് ആഘോഷങ്ങൾ എന്നിവയ്‌ക്കൊക്കെ ഈ സാഹചര്യത്തില്‍ വില അനുകൂലമായതിനാല്‍ സ്വര്‍ണം വാങ്ങുന്നതില്‍ തെറ്റില്ല

വാങ്ങരുത്
പത്ത് വര്‍ഷത്തിന് ശേഷമുള്ള ആവശ്യങ്ങള്‍ കണക്കിലെടുത്ത് നിലവിലെ അവസരം മുതലെടുത്ത് സ്വര്‍ണം വാങ്ങിക്കൂട്ടുന്നവര്‍ക്ക് ഭാവിയില്‍ അബദ്ധം പറ്റാനുള്ള സാധ്യത കുടുതലാണ്

സ്വര്‍ണവും ഡോളറും
ആഗോള വിപണിയില്‍ സ്വര്‍ണ വില കൂടുന്നത് ഡോളറിന്റെ ശക്തി കുറയുമ്പോഴാണ്. അതുപോലെ തന്നെ ഡോളര്‍ കരുത്താര്‍ജ്ജിയ്ക്കുമ്പോള്‍ സ്വര്‍ണവില കുറയുകയും ചെയ്യും

നാണയപ്പെരുപ്പം മാത്രമല്ല
നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നവരെ രാജ്യത്തെ നാണയപ്പെരുപ്പം മാത്രമല്ല ബാധിയ്ക്കുന്നത് ആഗോള വിപണിയിലെ മാറ്റങ്ങള്‍ കൂടിയാണ്. അതിനാല്‍ തന്നെ സ്വര്‍ണ നിക്ഷേപങ്ങളില്‍ അല്‍പ്പം ശ്രദ്ധിയ്ക്കുന്നത് നന്നാകും

സ്ഥിരത
സ്വര്‍ണ വിലയുടെ സ്ഥിരതയും കണക്കിലെടുക്കേണ്ടിയിരിയ്ക്കുന്നു.

യുഎസ് ഫെഡറല്‍ റിസര്‍വ്
യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തുന്നതും മഞ്ഞലോഹത്തിന്റെ തിളക്കം കുറയ്ക്കും


Loading...

Leave a Reply

Your email address will not be published. Required fields are marked *

More News