Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വണ്ണം കുറയ്ക്കാൻ മിക്കവരും പ്രയോഗിക്കുന്ന ഒരു മാർഗ്ഗമാണ് ഡയറ്റിങ്. നിങ്ങള്‍ ഡയറ്റിങ്ങിലാണെങ്കില്‍ ഈ കാര്യങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം.
ഭക്ഷണം കഴിക്കാതിരിക്കരുത്:
ഭക്ഷണം കഴിക്കാതിരുന്നാല്‍ നിങ്ങള്‍ക്ക് തടികുറയ്ക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെങ്കില്‍ ആ ധാരണ തെറ്റാണ്. ഭക്ഷണം കഴിക്കാതിരിക്കുന്നത് ഭാരം കൂട്ടുകയാണ് ചെയ്യുക. ഭാരം കുറയ്ക്കാനാണ് നിങ്ങള്‍ ഇഷ്ടപ്പെടുന്നതെങ്കില്‍ ദിവസം അഞ്ചുതവണ ചെറുതായി ഭക്ഷണം കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. രണ്ടോ മൂന്നോ തവണ നന്നായി ഭക്ഷണം കഴിക്കുന്നതിനേക്കാള്‍ അഞ്ചുതവണ കുറഞ്ഞ അളവില്‍ ഭക്ഷണം കഴിക്കുന്നതാണ് നല്ലത്.
വെള്ളം കുടിക്കാതിരിക്കരുത്:
ഡയറ്റിങ്ങിലായിരിക്കുമ്പോള്‍ എപ്പോഴും ശരീരത്തില്‍ ജലാംശം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.
കലോറി എണ്ണാന്‍ മറക്കരുത്:
നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം എത്ര കലോറിയുള്ളതാണെന്ന് അറിഞ്ഞ് കഴിക്കണം. ഉദാഹരണത്തിന് നിങ്ങള്‍ സാലഡാണു കഴിക്കുന്നതെങ്കില്‍ കലോറി എത്രയുണ്ടെന്ന് നോക്കാന്‍ മറക്കരുത്.
ഫൈബര്‍ അടങ്ങിയ ഭക്ഷണം കഴിക്കാതിരിക്കരുത്:
ഡയറ്റേഴ്‌സ് ഫ്രണ്ട് എന്നാണ് ഫൈബര്‍ അറിയപ്പെടുന്നത്. ഇത് നിങ്ങളുടെ ദഹനവ്യവസ്ഥയെ ഊര്‍ജ്ജസ്വലമാക്കുകയും കുറേ സമയം വിശപ്പ് അനുഭവപ്പെടാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും.
Leave a Reply