Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 6, 2024 10:02 am

Menu

Published on June 26, 2013 at 12:14 pm

കോണ്‍ഫെഡറേഷന്‍സ് കപ്പ് :ഭൂഖണ്ഡാന്തര പോരാട്ടത്തിന്‍െറ സെമി ഫൈനല്‍

confederations-cup-semi-final-brazil-v-uruguay-match-up

ബെലോ ഹൊറിസോണ്ടോ: സെമി ഫൈനല്‍ എതിരാളികൾ ഒരേ വൻകരയിൽ നിന്നും . ലോകം മുഴുവൻ ഉറ്റുനോക്കുന്നത് ഭൂഖണ്ഡാന്തര പോരാട്ടത്തിന്‍െറ ഈ കലാശക്കളിയില്‍ ബ്രസീലാണോ ഉറുഗ്വായിയാണോ വിജയത്തിന്റെ പോൻകിരീടം ചൂടുന്നത്.ഈ ആകംശയോടെയുള്ള കാത്തിരിപ്പിന് ബുധനാഴ്ച രാത്രി എസ്റ്റേഡിയോ മിനീറോയില്‍ അവസാനം കുറിക്കും. യൂറോപ്യന്‍ ടീമുകള്‍ മാറ്റുരക്കുന്ന രണ്ടാം സെമി നാളെ സ്പെയിനും ഇറ്റലിയും തമ്മിലാണ്.ആതിഥേയരെന്ന നിലയില്‍ ടൂര്‍ണമെന്‍റില്‍ മാറ്റുരക്കുന്ന മഞ്ഞപ്പടക്ക് കോപ അമേരിക്ക ജേതാക്കളായ ഉറുഗ്വായ് ഒപ്പത്തിനൊപ്പം പോന്ന എതിരാളികളായിരിക്കും. ഗ്രൂപ് ‘എ’യില്‍ കളിച്ച മൂന്നു മത്സരങ്ങളും ജയിച്ച് ഒന്നാം സ്ഥാനക്കാരായാണ് ബ്രസീല്‍ സെമിയിലത്തെിയതെങ്കില്‍ ഗ്രൂപ് ‘ബി’യില്‍ കരുത്തരായ സ്പെയിനിനോട് 2-1ന് കഷ്ടിച്ചുതോറ്റ ഉറുഗ്വായ് രണ്ടു മത്സരങ്ങളില്‍ ജയിച്ചുകയറി.ഇറ്റലിക്കെതിരായ മത്സരത്തെ ഗൗരവത്തോടെ സമീപിക്കുമെന്ന് സ്പാനിഷ് മിഡ്ഫീല്‍ഡര്‍ ആന്ദ്രേ ഇനിയസ്റ്റ വ്യക്തമാക്കി.

Loading...

Leave a Reply

Your email address will not be published.

More News